ചൈന മുതല്‍ തൈവാന്‍ വരെ.

കഴിഞ്ഞ മാസം ചൈനയില്‍ ഒരു കോണ്‍ഫറന്‍സ്നു പോയിരുന്നു.”പെന്ഗിനും ഗ്ലോബല്‍ വാമിങ്ങും” എന്ന എന്റെ പുസ്തകത്തിന്റെ പ്രകാശനം അവിടെ വച്ചായിരുന്നു.കോണ്‍ഫറന്‍സ് കഴിഞ്ഞപ്പോ ആണ് എന്റെ തൈവാന്‍ കാരിയായ പഴയ ഒരു ക്ലാസ്സ്‌ മേറ്റ്‌ ടെ കാര്യം ഓര്‍ത്തത്‌ ഇതു വരെ വന്നതെല്ലേ തൈവാനില്‍ പോയി അവളേം ഒന്ന് കണ്ടു കളയാം.എങ്ങനെ തൈവാനില്‍ പോകും ഗൂഗിള്‍ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഗൂഗിള്‍ മാപ് എടുത്തു direction  നോക്കി.

എങ്കിലും ഗൂഗിള്‍ ഇതു വേണ്ടായിരുന്നു

ക്രിസ്മസ് സ്പെഷ്യല്‍ കേക്ക്

അങ്ങനെ വീണ്ടും ഒരു ക്രിസ്തുമസ് കൂടി വരവായി ക്രിസ്മസ് എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി എത്തുന്നത്‌ ക്രിസ്മസ് കേക്ക് .. എന്ന് എല്ലാവരേം ഞാന്‍ കേക്ക് ഉണ്ടാക്കാന്‍ പഠിപിക്കുന്നതാണ് .ഇതു ആര്‍ക്കും വീട്ടില്‍ വച്ച് തന്നെ വളരെ എളുപ്പം തയാര്‍ ചെയ്യാവുന്നതാണ് .മുന്‍പ് അടുക്കളയില്‍ കേറി പരിക്ഷങ്ങള്‍ നടത്തി പരാജയം രുചിച്ച എല്ലാ സഹോദരി സഹോദരന്മാര്‍ക്കും പരീക്ഷിച്ചു വിജയിപ്പിക്കാവുന്ന ഒരു കേക്ക് ആണ് ഇതു. ഇനി എങ്ങനെയാണു കേക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം

ആവശ്യം ഉള്ള സാധനങ്ങള്‍

പ്ലം കേക്ക് –               1 kg
ഉണക്ക മുന്തിരി-    200 gm
അണ്ടിപരിപ്പ്-        200 gm
ബദാം –                       250gm

തയാര്‍ ചെയ്യുന്ന വിധം

ആദ്യം പ്ലം കേക്ക് നല്ല പോലെ പൊടിക്കുക അതിലേക്ക് ഉണക്ക മുന്തിരി ചേര്‍ത്ത ശേഷം നല്ല പോലെ ഇളക്കുക.അടുത്തതായി അണ്ടിപരിപ്പ് ബദാം എന്നിവ ചേര്‍ത്ത് നല്ല പോലെ വീണ്ടും ഇളക്കുക.ഇളം ബ്രൌണ്‍ നിറം വരുന്ന വരെ എങ്ങനെ ഇളക്കുക.ഇളം ബ്രൌണ്‍ നിറം ആയാല്‍ കേക്ക് റെഡി ആയി എന്ന് മനസിലാക്കാം.മറ്റു കേക്ക്കളെ  പോലെ ഇതു മുറിച്ചു എടുതല്ല ഉപയോഗിക്കേണ്ടത് .ഒരു ടി സ്പൂണ്‍ വച്ച് കോരി കഴിക്കാവുന്നതാണ് .

അത്ഭുതസിദ്ധ ഇമെയില്‍ ഐ ഡി

സൈബര്‍ ലോകത്തെ ഋഷി വര്യന്‍അയ സ്വാമി ഇന്റര്‍നെറ്റ്‌ ആനന്ദ തിരുവടികള്‍ പ്രത്യേകം തയാര്‍ ചെയ്ത ഇ മെയില്‍ ഐ ഡി എപ്പോള്‍ നിങ്ങള്‍ക്കും സ്വന്തം ആക്കാം.ഈ ഇ മെയില്‍ ഐ ഡി നിങ്ങള്‍ക്ക് സമ്പത്തും സന്തോഷവും കൊണ്ട് വരും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാ.ഇന്ന് ഇ മെയില്‍ ഐ ഡി എന്നത് മനുഷ്യനു ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു സംഗതി ആണല്ലോ.ഉദാഹരണത്തിന് ഒരു ജോലിക്ക് അപ്ലൈ ചെയ്യുമ്പോള്‍ ഇപ്പോള്‍എല്ലാ കമ്പനികളും ഇമെയില്‍ ഐ ഡി ചോദിക്കുണ്ട്.ഇനി ഇപ്പോള്‍മകന്ടെയോ മകളുടെയോ വിവാഹം തന്നെ എടുക്കുക.ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റുകള്‍ എപ്പോള്‍ സര്‍വ സാധാരണം ആണല്ലോ.അപ്പോഴും ഒരു ഇ മെയില്‍ ഐ ഡി നിങ്ങള്ക്ക് വേണ്ടി വരുന്നു.എങ്ങനെ ജീവിതത്തിണ്ടേ വിവിധ ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് ഒരു ഇ മെയില്‍ ഐ ഡി വേണ്ടി വരുന്നു.
ഇനി എന്താണ് അത്ഭുത സിദ്ധ ഇമെയില്‍ ഐ ഡി എന്ന് പറയാം.സാധാരണ ഇ മെയില്‍ ഐ ഡി ഇന്ന്പല സൈറ്റ്ഉകളും ഫ്രീ ആയി നല്‍കുന്ന്ട്.ഇവയൊക്കെ നിങ്ങള്ക്ക് ഇ മെയില്‍ അയക്കാനും വായിക്കാനും ഉപയോഗിക്കാവുന്നതാണ്.. നിങ്ങള്‍ അയക്കുന്ന ഓരോ മെയിലിനും നിങ്ങള്‍ വിചാരിച്ച ഫലം ഉണ്ടാക്കാന്‍ ഈ സാധാരണ ഇ മെയില് കള്‍ക്ക് കഴിയില്ല.സ്വാമികളുടെ ഈ ഈ മെയില്‍ ഐ ഡി  യില്‍ ” ഉദ്ധിസ്ട കാര്യാ സാധ്യത എഞ്ചിന്‍”  ടെ പ്രവര്‍ത്തനം ഉള്ളത് കൊണ്ട് ഇനി ഒരിക്കലും നിങ്ങള്‍ക്ക്  ഒരു ഇ മെയില്‍ അയച്ചു നിരാശനായി കാത്തിരിക്കേണ്ടി വരില്ല.നിങ്ങള്‍ക്ക് കാര്യാ ലബ്ദി ഉണ്ടാകും തീര്‍ച്ച.ഈ ഇ മെയില്‍ ഐ ഡി ഉപയോഗിച്ച് ജോലിക്ക് അപേക്ഷ അയച്ച എല്ലാവരുംഇന്ന്  സന്തുഷ്ടരായി ജോലി ചെയ്യുന്നു.ഒരു വിവാഹം പോലും നടക്കാതിരുന്ന പലര്‍ക്കും ഓണ്‍ലൈന്‍ മാട്രി മോണി വഴി നിരവധി വിവാഹങ്ങള്‍ കഴിക്കാന്‍ ഉള്ള അവസരം സൃഷ്ടിക്കാനും ഈ ഇ മെയില്‍ ഐ ഡി കു കഴിഞ്ഞു എന്നുള്ള കാര്യം അഭിമാനതോടുകൂടി ഓര്‍ക്കുന്നു.
ഇനി ചില അനുഭവസ്ഥരുടെ വാക്കുകള്‍ കേള്‍ക്കാം

ഫേസ് ബുക്കില്‍  ഒരു ഫ്രണ്ട് പോലും ഇല്ലായിരുന്ന ചാക്കോ എന്ന് ഫ്രണ്ട് റിക്വസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ പാട് പെടുകയാണ്.ജോലി ഒന്നും കിട്ടാതെ നാട്ടില്‍ വയുനോക്കി നടന്ന സുനില്‍ എന്ന് ഒരു പ്രമുഖ ബാങ്കില്‍ അഞ്ചക്ക ശമ്പളം വാങ്ങി സുഖമായി കഴിയുന്നു.ബിസിനസ്‌ അകെ  തകര്‍ന്നിരുന്ന  നാളിലാണ്‌ അലക്സ്‌ ഈ ഇ മെയില്‍ ഐ ഡി ഉപയോഗിച്ചത്.ഈ ഇ മെയില്‍ വച്ച് അയച്ച ആദ്യമെയിലിനു തന്നെ അലക്സ്‌ ടെ കമ്പനികു ഒരു വലിയ വിദേശ ഓര്‍ഡര്‍ കിട്ടി.
നിങ്ങള്‍ക്കും ഇല്ലെ ഇതു പോലെ ഏതൊക്കെയോ ലഭിക്കാന്‍ വേണ്ടി ഉള്ള കാത്തിരിപ്പു.ഇനി കാത്തിരുന്ന് സമയം കളയേണ്ടതില്ല ഉടന്‍ തന്നെ സ്വന്തം ആക്കു അത്ഭുത സിദ്ധ ഇമെയില്‍ ഐ ഡി.
വില Rs 999 (ഇന്ത്യ )
50 $(വിദേശത്തേക്ക്)
അയക്കേണ്ട വിലാസം
സ്വാമി ഇന്റര്‍നെറ്റ്‌ ആനന്ദ തിരുവടികള്‍
ഫ്രാട് സിറ്റി
കേരള

വീണ്ടും ഞാന്‍

നീണ്ട ഒരു ഇടവേളക്കു ശേഷം ഞാന്‍ വീണ്ടും എത്തി.ചില സങ്ങേതിക കാരണങ്ങളാല്‍ എന്റെ വെബ്സൈറ്റ് കുറച്ചു കാലം കട്ടപുറത്തു ആയിരുന്നു.കാരണം എന്ത് എന്ന് ചോദിച്ചാല്‍ അത് വലിയ ഒരു കഥ ആണ്. അത് ഉടനെ എഴുതാം.ഞാന്‍ വീണ്ടും എഴുതി തുടങ്ങിയ ദിവസം തന്നെ കേരളത്തിന്ടെ  ഐ പി ല്‍ സ്വപ്നം പൂ അണിഞ്ഞു എന്നുള്ളത് എനിക്ക് അതിയായ സന്തോഷം നല്‍കി.എന്റെ എല്ലാ വിധ ആശംസകളും …

മെമ്മറി ‌ മരിക്കുനില്ല ….

മെയില്‍ ആയി വന്നതാണ്‌ എല്ലാ സഹോദരിമാരും ഏതൊക്കെ അറിഞ്ഞിരിക്കേണ്ടതാണ്
നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍
വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക….
പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE
ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍
ഉകള്‍ ഉള്ളത് അറിയാമല്ലോ….അറിഞ്ഞാല്‍ മാത്രം
പോര…ശ്രദ്ധിക്കുക….കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു
നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം
ആണ്…തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍
എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം
ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക …നമ്മുടെ
സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ
എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍….മൊബൈല്‍ ഫോണ്‍
കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും….

നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍….
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ്
ചെയ്യുമ്പോള്‍ memory card /hard disk കൊടുക്കരുത്…അതിനെ നശിപ്പിച്ചു
കളയുക….കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില
കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക…

2. ഒരു കാര്യം ശ്രദ്ധിക്കുക…റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍
കമ്പ്യൂട്ടര്‍ പഠിക്കണ്ട….എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍
പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത്
വെക്കുക…വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY
നോക്കുക…അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന്
കാണാം…അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക…എന്ന് വെച്ച്
അവരെ വെറുപ്പിക്കരുത്…

3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത്
നല്ലതല്ല…ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ്
ആണ്…ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍
കളിച്ചോട്ടെ…ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍
ഇറങ്ങണ്ട…നല്ലതല്ല….HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്…..

4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ TOILETS എന്നിവയിലൂടെ
ഒന്ന് കണ്ണോടിക്കുക…HIDDEN CAMERA കളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത്
നല്ലതാണ്…
5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍
പ്രത്യേകം ശ്രദ്ധിക്കുക…എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ…

ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല…
ഒന്ന് ശ്രദ്ധിക്കുക….
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം
വിദൂരമല്ല…

ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ
ശല്യം ചെയ്യുന്നുണ്ടെങ്കില്‍

HOW TO CONTACT CYBER CRIME POLICE STATION

Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram – 695004

Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in

also

For advice or assistance regarding cyber crimes you may contact:

Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.

Mob: 9497990330
E mail: achitechcell@keralapolice.gov.in

OR

HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 – 2722768, 0471 – 2721547 extension 1274

ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും….