സിനിമ ലോകത്തെ ഐടി

എജെന് ജാനു റ്വിവാദം കണ്ടപ്പോ ഓര്‍മയില്‍ എത്തിയ മറ്റൊരു സിനിമ കാര്യം  . പുതിയ സിനിമയുടെ സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ ചെയ്യുന്ന ടീംസ് നടത്തുന്ന ഓടയിപ്പ്സ് .  യു ട്യൂബ് ഇത്ര ഹിത്സ് ,ഫേസ് ബുക്ക്‌ പേജില്‍ ഇത്ര ലൈക്സ്‌ ,റിലീസ് അയ ഉടന്‍ പോസിറ്റീവ് അയ റീവ്യൂ ഏതൊക്കെ പറഞ്ഞാണ് കാശ് മേടിക്കുന്നത് . യു ട്യൂബ് ഹിറ്റും ,ഫേസ് ബുക്ക്‌
ലൈക്കും ഒക്കെ കാശ് കൊടുത്തു മേടിക്കാന്‍ പറ്റും പതിനായിരം ലൈ ക്ക്/ഹിറ്റ്‌  കിട്ടാന്‍ ഒരു 50$-100$ മുടക്കിയാല്‍ മതിയാകും . പിന്നെ ഇവര്‍ തന്നെ ഫേക്ക്  സൈറ്റുകള്‍  ഉണ്ടാക്കി അതില്‍  റീവ്യൂ കൊടുക്കും .റിവ്യൂ പോസ്റ്റ്‌ ചെയ്യാന്‍ ചില സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുണ്ട് ഒരു റിവ്യൂ മാത്രം എഴുതി പ്രോഗ്രാം റണ്‍ ചെയ്താല്‍ പല പേരുകളില്‍ പല സൈറ്റുകളില്‍ പോയി പോസ്റ്റ്‌ ചെയ്തോളുംഗൂഗിളില്‍ പരസ്യവും കൊടുക്കും (ഗൂഗിളില്‍ സെര്‍ച്ച്‌ ആദ്യം വരുന്ന സ്പോണ്‍സെഡ് ലിങ്ക് )എല്ലാം കൂടി ഒരു  അകെ ചിലവ് ഇരുപതിനായിരത്തില്‍ താഴെ .നിര്‍മാതാവ് നോക്കുമ്പോള്‍ സംഗതി ശരിയാണ് ലക്ഷക്കണക്കിന്‌ ഹിറ്റും ലൈക്കും . നിര്‍മാതാവിന്റെ കയ്യില്‍ നിന്നും 2 ലക്ഷം മുതല്‍ മേലോട്ട് ചാര്‍ജ് ചെയ്യും .

ഈ പോലീസ് കേസ് വിവാദം ഒക്കെ ആ ജാനുവിന്റെ ഒരു മാര്‍ക്കറ്റിംഗ് സ്ടണ്ട് മാത്രം ആകണം .എന്തായാലും സിനിമ ഡൌണ്‍ലോഡ് ചെയ്തവെ തൂക്കി കൊല്ലാന്‍ ഒന്നും പോകുന്നില്ല . കുറെ കാലം മുന്നേ ഒരു വല്ല്യ നടന്‍ പുള്ളിടെ  സിനിമ ഇന്‍റര്‍നെറ്റില്‍ വന്നു എന്ന് പറഞ്ഞു എന്തൊക്കെ പുകിലായിരുന്നു .അവസാനം എവിടെയോ വായിച്ചു പുള്ളിടെ സിനിമയിലെ ഒരു പാട്ട് എവിടുന്നോ അടിച്ചുമാടിയ്താണ് അവര്‍ അടിച്ചു അടിച്ചുമാറ്റലിനു  കേസ് കൊടുത്തു എന്നൊക്കെ ആണ് .

പൊതുവേ സിനിമാക്കാര്‍ക്ക്  ഐ ടി വിവരം കുറവാണു അത് പലരും നല്ല പോലെ മുതലെടുക്കുന്നുണ്ട് . ഇപ്പോഴത്തെ വിവാദത്തില്‍ പറഞ്ഞിരിക്കുന്ന ടോറന്റ് സീഡ് ചെയ്ന്ന വരുടെ ഐ പി കണ്ടുപിടിക്കാന്‍ ഒരു എജെന്റും വേണ്ട എന്ന് ചെറിയ പിള്ളാര്‍ക്ക് വരെ അറിയാം .സിനിമാക്കാരെ ഇതേ പറ്റി അവരുടെ അമ്മയോ അച്ഛനോ മുന്‍കൈ  ബോധവല്‍ക്കരിച്ചില്ല എങ്കില്‍ എജെന്റ് ജാനു  പോലെയുള്ള കുറെ ടീംസ്  കാശ് ഉണ്ടാക്കും അത്ര തന്നെ ..

മോശം റിവ്യൂ വെബ്‌ സൈറ്റ്കള്‍ക്ക് എതിരെ കോമള്‍ രാജ് രംഗത്ത്

കഴിഞ്ഞ ജൂണ്‍ 12 റിലീസ് ചെയ്ത സൂപ്പര്‍ സ്റ്റാര്‍ കോമള്‍ രാജ് നായകനായ “ഞാന്‍ സൂപ്പര്‍ ” എന്നാ ചിത്രത്തെ കുറിച്ച് തികച്ചും മോശമായ റിവ്യൂ എഴുതിയ വിവിധ വെബ്സൈറ്റ് കള്‍ക്കെതിരെ  സൂപ്പെര്‍ സ്റ്റാര്‍ കോമള്‍ രാജ്ന്റെ അമ്മയും പ്രശസ്ത നടിയും ആയ ചന്ദ്രിക എറണാകുളം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മോശം റിവ്യൂ എഴുതുന്നതിനു വെബ്സൈറ്റ് ഉടമകള്‍ മറ്റാരില്‍ നിന്നെകിലും പണമോ പരിതോക്ഷികമോ കൈപറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപെടുന്നു . മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ തന്ടെ  സിനിമകള്‍ അത്രയ്ക്ക് മോശം ആകില്ല എന്നും ,തന്ടെ അസൂയ വാഹമായ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചില  താല്‍പര കക്ഷികളുടെ കുല്‍ക്ഷിത ശ്രമത്തിന്റെ ഭാഗം ആണ് ഇതെന്നും കോമള്‍ രാജ്  ഒരു സ്വകാര്യ ഇംഗ്ലീഷ് ചാനലിനു നല്‍കിയ ഇന്റര്‍വ്യൂവില്‍  പറയുകയുണ്ടായി .

എങ്ങനെ 7 ദിവസം കൊണ്ട് സംഗീത സംവിധാനം പഠിക്കാം

സംഗീതത്തില്‍ എനിക്കുള്ള അപാരമായ അറിവിനെ കുറിച്ച് നിങ്ങള്‍ക്കെല്ലാം  നല്ല പോലെ അറിയാം എന്നെനിക്കറിയാം .എല്ലാവര്‍ക്കും എന്നെ പോലെ പാടാന്‍ കഴിഞ്ഞു എന്ന് വരില്ല .പാടാന്‍ കഴിയാത്തവര്‍ വിഷമിക്കണ്ട നല്ല ഒരു സംഗീത സംവിധായകന്‍ ആകാന്‍ ഉള്ള വഴികള്‍ ഞാന്‍ പറഞ്ഞു തരാം.ഈ വഴികള്‍ ഒന്നും നിങ്ങള്ക്ക് മറ്റാരില്‍ നിന്നും സൌജന്യം ആയി ലഭിക്കില പിന്നെ എന്റെ വിശാല മനസും സാമൂഹിക പ്രതിബദ്ധതയും  മുന്നില്‍ നിര്‍ത്തി ഞാന്‍ ഏതൊക്കെ നിങ്ങള്ക്ക് പറഞു തരുന്നു എന്നെ ഉള്ളു .
ആവശ്യം ഉള്ള സംഗതികള്‍
1) നല്ല ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍
2)നല്ലയിനം മെസ്സെഞ്ഞെര്സ് (യാഹൂ മെസ്സെഞ്ഞെര്‍ ,AIM  മുതലായവ …)

മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ സംഗതികളും ഉണ്ടെങ്കില്‍ നിങ്ങളുടെ ആദ്യ മ്യൂസിക്‌ വീഡിയോ എന്നാ സ്വപ്നം വിദൂരമല്ല .ആദ്യം മനസ്സില്‍ വക്കേണ്ട ഒരു കാര്യം ലോകത്ത് അകെ 135 ഓളം രാജ്ജ്യങ്ങള്‍ ഉണ്ട്.എവിടെ എല്ലാം സംഗീതവും ഉണ്ടാകും.ആ സംഗീതം ഒക്കെ നമ്മുടെ ഭാഷയില്‍ എത്തിക്കുക എന്നതാകട്ടെ നമ്മുടെ ലക്‌ഷ്യം .യാഹൂ മെസ്സെജരില്‍ വിവിധ രാജ്യ്യങ്ങളുടെ ചാറ്റ് റൂമുകളില്‍ കേറിയാല്‍ പല രാജ്ജങ്ങളുടെ സംഗീതം കേള്‍ക്കാം മലയാളി ആയി നിങ്ങളോട് ഇനി എന്തൊക്കെ ചെയ്യണം എന്ന് ഞാന്‍ പറയണോ ???

ഈ വിഷയത്തില്‍ എന്റെ ഗുരു സംഗീത ശിരോമണി   പ്രിതം ആണ് . പുള്ളി ടെ  ചില മനോഹരമായ സൃഷ്ടികളും അതിന്റെ ഇന്സ്പിരറേന്‍സ്

http://www.itwofs.com/hindi-pritam.html
നല്ല സൃഷ്ടികള്‍ അയച്ചാല്‍ ഞാന്‍ ബ്ലോഗ്‌ ഇല പബ്ലിഷ് ചെയ്തു പ്രോമോട്ട്റ്റ് ചെയുന്നതാണ്

എങ്ങനെയും മലയാളത്തില്‍ ആല്‍ബങ്ങള്‍ ഉണ്ട്

സിലസില പോലെയുള്ള ആല്‍ബങ്ങള്‍ കണ്ടു മനസ് മടുത്തവര്‍ക്ക് മനസ് കുളിര്പിക്കാനായി ഏതാ ഒന്ന് രണ്ടു ആല്‍ബങള്‍

വിജയ്‌ യേശുദാസ് ടെ വക … സായിപ്പും മദാമ്മയും    ഉണ്ട്