About Me

ഞാന്‍ പാറു . ഞാന്‍ ഉന്നത കുലജാതയും  അതിസുന്ദരിയും വിദ്യാസമ്പന്നയുമായ ഒരു മലയാളി പെണ്‍ കുട്ടിയാണ്.സ്നേഹമുള്ളവര്‍ എന്നെ പാറു ,പാറുകുട്ടി എന്നും പാറുമോള്‍ അങ്ങനെ പലതും വിളിക്കാറുണ്ട്.ഞാന്‍ മലയാളം ഉള്‍പെടെ നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യും ചില കൂതറകളെ കൈകാര്യം ചെയ്യാന്‍ ഞാന്‍ ഒരു തരം പ്രത്യേകഇനം ഭാഷയും ഉപയോഗിക്കാറുണ്ട്.
പല വിഷയങ്ങളിലായി നിരവധി  ബിരുദങ്ങള്‍, ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടുള്ള ഞാന്‍ “പെന്‍ഗ്വിന്‍ യുനിവേര്സിടി ഓഫ് അന്റാര്‍ട്ടിക്ക” ലെ ബെസ്റ്റ്‌ സ്ടുടെന്റ്റ്‌  ആയിരുന്നു  .നിലവില്‍  ഞാന്‍ ആ യുനിവേര്സിടി ലെ വിസിറ്റിംഗ് ലക്ചറര്‍ ആണ്.
എന്‍റെ ഹോബ്ബിസില്‍ ചിലതിനെ കുറിച്ച് ഞാന്‍ പറയാം പാചകം എനിക്കൊരു വീക്നെസ് ആണ്.എനിക്ക് മാത്രം ഉണ്ടാക്കാന്‍ അറിയുന്ന പല കറികളും ഉണ്ട് .സമയം കിട്ടുന്ന പോലെ ചിലതൊക്കെ എല്ലാവര്ക്കുമായി ഇവിടെ  പറഞ്ഞു തരുന്നതാണ്. ഗോസിപ്പ് കേള്‍ക്കുന്നതും  ഉണ്ടാക്കുന്നതും  മറ്റൊരു പ്രധാന വിനോദമാണ് .സൌന്ദര്യം ആവശ്യത്തില്‍ കൂടുതല്‍ ഉള്ളതു കൊണ്ടാകണം ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി ,സണ്‍ സില്‍ക്ക്‌,ലാക്മെ, എന്നിവയല്ലാതെ ഒന്നും ഞാന്‍ ഉപയോഗിക്കാറില്ല.പാട്ടു പാടാന്‍ എനിക്ക് ഇഷ്ടമാണ് പക്ഷെ എന്‍റെ പാട്ടു  ആസ്വദിക്കാന്‍ ഉള്ള നിലവാരം  നാട്ടുകാര്‍ക്ക്‌ ഇല്ലാത്തതിനാൽ ഇപ്പോൾ അധികം പാടാറില്ല.സിനിമ,മെഗാ സീരിയല്‍ ,റിയാലിറ്റി ഷോ ഇവയൊക്കെ കാണാറുണ്ട്.പിന്നെ ഫ്രീ ടൈം കിട്ടുമ്പോള്‍ കഥ,കവിത,നോവല്,ഉപന്ന്യാസം ,ഖണ്ട കാവ്യം തുടങിയ പലതും  എഴുതാറുണ്ട്‌

Leave a Reply