കുളി ആരോഗ്യത്തിന് ഹാനികരം

നമ്മള്‍ മലയാളികള്‍ വൃത്തിയുടെ( ആല്‍ബങ്ങളുടെ കാര്യം ഒഴിച്ച് ) കാര്യത്തില്‍ പണ്ടേ ഭയങ്കരം ആണല്ലോ . എന്നാല്‍ മലയാളികള്‍ക്ക് വൃത്തിയുടെ കാര്യത്തില്‍ പല തെറ്റിധാരണകളും ഉണ്ട്. ഉദാഹരണമായി എന്നും കുളിക്കുന്നത് വൃത്തിയും ആരോഗ്യവും പ്രധാനം ചെയ്യുന്നു എന്ന് മലയാളികള്‍ക്ക് ഒരു മിഥ്യ ധാരണ ഉണ്ട്. ഈ അടുത്ത് ഒരു സിനിമ നടി ഇന്റര്‍വ്യൂവില്‍  പറയുന്നത് കേട്ടു അവള്‍ ബേബി സോപ്പ് മാത്രേ ഉപയോഗിക്കു എന്ന് അതാണ് പോലും അവളുടെ സ്കിന്‍ ഒക്കെ ഇത്രേം സുന്ദരമായി ഇരിക്കുന്നെ എന്ന് .ഏതൊക്കെ പാവം നമ്മള്‍ മലയാളികള്‍ വിശ്വസിക്കും .എന്നിട്ട് ബേബി സോപും ബേബി ഓയിലും   ഒക്കെ വാങ്ങി തേച്ചു കുളിക്കും .ബേബി സോപ്പ് കമ്പനികള്‍ കാശുണ്ടാക്കുന്നു .എന്നിട്ട് നമുക്ക് സൗന്ദര്യം കൂടിയോ ??

കഴിഞ്ഞ ദിവസം ആണ് ഞാന്‍ ഈ വീഡിയോ കാണാന്‍ ഇടയായത് ഇതു കണ്ടിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്ക് …


ഇതില്‍ കുട്ടികള്‍ക്ക് വേണ്ടി ഉള്ള പ്രോഡക്റ്റ് ആണ് പ്രതിപാതിക്കുന്നത് . കുട്ടികളുടെ പ്രോഡക്റ്റ് എങ്ങനെ ആണെങ്കില്‍ മറ്റുള്ളവയുടെ ഗുണനിലവാരം എങ്ങനെ ആകും എന്ന്  അത് ഉണ്ടാക്കുന്ന കമ്പനിക്ക്‌ മാത്രേ അറിയൂ … പിന്നെ അകെ ഉള്ള സമാധാനം ഏതൊക്കെ തേച്ചു എന്തെകിലും രോഗം വന്നാല്‍ അതിനുള്ള മരുന്നും ആ കമ്പനി തന്നെ ഇറക്കുന്നുണ്ട് . ഭാവിയില്‍ സോപ്പിന്റെ 4 കവര്‍ കൊടുത്താല്‍ ചെലപ്പോ മരുന്ന് കിട്ടുന്ന ഓഫര്‍ ഒക്കെ വരുമായിരിക്കും …

NB: ഇപ്പോഴത്തെ സാഹചര്യം വച്ച് നോക്കുമ്പോള്‍ കുളിക്കാതിരിക്കുന്നതാണ്  ആരോഗ്യത്തിന് നല്ലത് ഞാന്‍ ഒക്കെ വര്‍ഷങ്ങളായി ഈ പാതയിലാണ്