ഓൺലൈൻ ആയി മെഡിക്കൽ പഠനം (വാക്‌സിൻ വിരോധികൾക്കു മാത്രം)

ഓൺലൈൻ ആയി മെഡിക്കൽ പഠനം (വാക്‌സിൻ വിരോധികൾക്കു മാത്രം)

കുറെ കാലം ആയി വളരെ ബിസി ആയി പോയി എഴുതാൻ ഒന്നും ടൈം ഉണ്ടായില്ല. ഞാൻ പഴയതുപോലെ പോലെ സുന്ദരിയും സന്തോഷവതിയും ആയി ഇരിക്കുന്നു. പൊതു ജനങ്ങൾക്ക് ഉപകാരം ഉണ്ടാകുന്ന ഒരു കാര്യം ചെയ്യാൻ തീരുമാനിച്ച വിവരം അറിയിക്കാൻ ആണ് ഈ പോസ്റ്റ്.

ഓൺലൈനായി ഒരു വിധം ഉള്ള രോഗങ്ങൾക്ക് സ്വയം ചികിൽസിക്കാൻ ഉള്ള വഴികൾ പഠിപ്പിക്കുന്ന കോഴ്സ് ആരംഭിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. നിങ്ങൾ കരുതും എനിക്ക് വട്ടായോ? ഇത്രേം ഡോക്ടർസ് ,ആശുപത്രികൾ ഒക്കെ ഉള്ള ഈ നാട്ടിൽ എന്തിനാണ്
ഇങ്ങനെ ഒരു കോഴ്സ് ?

സിമ്പിൾ ആയി പറയാം കോവിഡ് വാക്‌സിൻ പറ്റിക്കൽ ഏർപ്പാട് ആണ് വാക്‌സിൻ കമ്പനികൾക്ക് പണം ഉണ്ടാക്കാൻ ഉള്ള ഒരു കലാപരിപാടി ആണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. വാക്‌സിന് ഭീകരമായ സൈഡ് എഫ്ഫക്റ്റ് ഉണ്ടെന്നും അത് വന്നു പണ്ടാരം അടങ്ങും എന്നാണ് വെയ്പ്പ്. അത് ശരിയാണ് എന്നിരിക്കട്ടെ , നാട്ടിലെ ആരോഗ്യ പ്രവർത്തകർ മുഴുവൻ വാക്‌സിൻ എടുത്തവർ ആയതിനാലും ഇവർക്ക് ഒക്കെ മേല്പറഞ്ഞ സൈഡ് എഫ്ഫക്റ്റ് വരുന്നതിനാലും വാക്‌സിൻ എടുക്കാത്തവർക്ക് ഒരു പനി വന്നാൽ പോലും ചികിൽസിക്കാൻ ആരും ഉണ്ടാകില്ല ആ അവസ്ഥക്ക് ഒരു പരിഹാരം ആണ് എന്റെ കോഴ്സ്. വേണേ ജോയിൻ ചെയ്തു പഠിച്ചോ ഇല്ലെങ്കില് വല്ല പനിയോ ചുമയോ വന്നു പടം ആകും.

ഉപദേശം

ഒരു 2 മാസം മുന്നേ  വീട്ടില്‍ ഇരിക്കുമ്പോള്‍ ആണ് പണ്ട് ഒപ്പം പഠിച്ച ഒപ്പം എന്ന് പറഞ്ഞാല്‍ ഞാന്‍ ഫസ്റ്റ് ബഞ്ചിലും അവന്‍ ലാസ്റ്റ് ബഞ്ചിലും  കറിയ വിളിച്ചത് ഇപ്പോ പുള്ളി വലിയ രാഷ്ട്രീയ നേതാവാണ്‌ . കറിയ വിളിച്ച പാടെ കാര്യം പറഞ്ഞു ഒരു സഹായം വേണം .ബുദ്ധിയും വിവരവും ഒകെക് ധാരാളം ഉള്ള എന്നോട് ആളുകള്‍ ഉപദേശം ചോദിക്കുന്നത് സര്‍വസാധാരണം . കറിയയുടെ പര്ശ്നം വളരെ ലളിതം ആണ് പുള്ളിക്കാരന് കുറച്ചു കോഴ കിട്ടും നാട്ടുകാരുടെ ഇടയില്‍ ക്ലീന്‍ ഇമേജ് ആയതു കൊണ്ട് മേടിക്കാന്‍ ഒരു മടി . വല്ല ചാനലുകാരോ മറ്റോ ഒളി ക്യാമറ പ്രയോഗം നടത്തിയാല്‍ രാഷ്രീയ ഭാവി ഗോവിന്ദ .. ചുരിക്കി പറഞ്ഞാല്‍ കറിയയ്ക്ക് കാശും വേണം ഇമേജും വേണം .

പ്രശ്നം ഞാന്‍ ലളിതമായി തന്നെ പരിഹരിച്ചു . ആ കോഴ തരാന്‍ പ്ലാന്‍ ഉള്ള പുള്ളിയോട് കറിയയ്യ്ക്ക്  എതിരെ ഒരു പത്ര സമ്മേളനം നടത്തി കറിയ കോഴ മേടിച്ചു എന്ന് ഒരു ആരോപണം ഉന്നയിക്ക്കാന്‍ പറയണം . പിന്നെ സംഗതി മീഡിയ ഏറ്റെടുക്കും കറിയ ആരോപണത്തെ ശക്തമായി എതിര്‍ക്കണം . ഒരു 2 ആഴ്ച കഴിയുമ്പോള്‍ കറിയ പുള്ളിക്ക് എതിരെ ഒരു മാനനഷ്ടക്കേസ് കേസ് കൊടുക്കണം . കോഴയുടെ ഒരു രണ്ടു മൂന്ന് ഇരട്ടി തുക കാണിക്കുന്നതാണ് അഭികാമ്യം ഒടുവില്‍  കറിയ കേസ് ജയിക്കും  മീഡിയ കറിയ എന്ന സത്യ സന്ധനായ രാഷ്ട്രീയക്കാരനെ പറ്റി ന്യൂസ്‌ അവറില്‍ ചര്‍ച്ച ചെയ്തോളും . നഷ്ട പരിഹാരതുക എന്ന കോഴയെ പറ്റി ആരും ആലോചിക്കില്ല. ഒരു വെടിക്ക് പല പക്ഷികള്‍ .. 🙂 കറിയ ഇന്നലെ എന്നെ വീണ്ടും വിളിച്ചിരുന്നു ഉടനെ മന്ത്രി ആകാന്‍ സാധ്യത ഉണ്ട് എന്ന് ..

സിനിമ ലോകത്തെ ഐടി

എജെന് ജാനു റ്വിവാദം കണ്ടപ്പോ ഓര്‍മയില്‍ എത്തിയ മറ്റൊരു സിനിമ കാര്യം  . പുതിയ സിനിമയുടെ സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ ചെയ്യുന്ന ടീംസ് നടത്തുന്ന ഓടയിപ്പ്സ് .  യു ട്യൂബ് ഇത്ര ഹിത്സ് ,ഫേസ് ബുക്ക്‌ പേജില്‍ ഇത്ര ലൈക്സ്‌ ,റിലീസ് അയ ഉടന്‍ പോസിറ്റീവ് അയ റീവ്യൂ ഏതൊക്കെ പറഞ്ഞാണ് കാശ് മേടിക്കുന്നത് . യു ട്യൂബ് ഹിറ്റും ,ഫേസ് ബുക്ക്‌
ലൈക്കും ഒക്കെ കാശ് കൊടുത്തു മേടിക്കാന്‍ പറ്റും പതിനായിരം ലൈ ക്ക്/ഹിറ്റ്‌  കിട്ടാന്‍ ഒരു 50$-100$ മുടക്കിയാല്‍ മതിയാകും . പിന്നെ ഇവര്‍ തന്നെ ഫേക്ക്  സൈറ്റുകള്‍  ഉണ്ടാക്കി അതില്‍  റീവ്യൂ കൊടുക്കും .റിവ്യൂ പോസ്റ്റ്‌ ചെയ്യാന്‍ ചില സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുണ്ട് ഒരു റിവ്യൂ മാത്രം എഴുതി പ്രോഗ്രാം റണ്‍ ചെയ്താല്‍ പല പേരുകളില്‍ പല സൈറ്റുകളില്‍ പോയി പോസ്റ്റ്‌ ചെയ്തോളുംഗൂഗിളില്‍ പരസ്യവും കൊടുക്കും (ഗൂഗിളില്‍ സെര്‍ച്ച്‌ ആദ്യം വരുന്ന സ്പോണ്‍സെഡ് ലിങ്ക് )എല്ലാം കൂടി ഒരു  അകെ ചിലവ് ഇരുപതിനായിരത്തില്‍ താഴെ .നിര്‍മാതാവ് നോക്കുമ്പോള്‍ സംഗതി ശരിയാണ് ലക്ഷക്കണക്കിന്‌ ഹിറ്റും ലൈക്കും . നിര്‍മാതാവിന്റെ കയ്യില്‍ നിന്നും 2 ലക്ഷം മുതല്‍ മേലോട്ട് ചാര്‍ജ് ചെയ്യും .

ഈ പോലീസ് കേസ് വിവാദം ഒക്കെ ആ ജാനുവിന്റെ ഒരു മാര്‍ക്കറ്റിംഗ് സ്ടണ്ട് മാത്രം ആകണം .എന്തായാലും സിനിമ ഡൌണ്‍ലോഡ് ചെയ്തവെ തൂക്കി കൊല്ലാന്‍ ഒന്നും പോകുന്നില്ല . കുറെ കാലം മുന്നേ ഒരു വല്ല്യ നടന്‍ പുള്ളിടെ  സിനിമ ഇന്‍റര്‍നെറ്റില്‍ വന്നു എന്ന് പറഞ്ഞു എന്തൊക്കെ പുകിലായിരുന്നു .അവസാനം എവിടെയോ വായിച്ചു പുള്ളിടെ സിനിമയിലെ ഒരു പാട്ട് എവിടുന്നോ അടിച്ചുമാടിയ്താണ് അവര്‍ അടിച്ചു അടിച്ചുമാറ്റലിനു  കേസ് കൊടുത്തു എന്നൊക്കെ ആണ് .

പൊതുവേ സിനിമാക്കാര്‍ക്ക്  ഐ ടി വിവരം കുറവാണു അത് പലരും നല്ല പോലെ മുതലെടുക്കുന്നുണ്ട് . ഇപ്പോഴത്തെ വിവാദത്തില്‍ പറഞ്ഞിരിക്കുന്ന ടോറന്റ് സീഡ് ചെയ്ന്ന വരുടെ ഐ പി കണ്ടുപിടിക്കാന്‍ ഒരു എജെന്റും വേണ്ട എന്ന് ചെറിയ പിള്ളാര്‍ക്ക് വരെ അറിയാം .സിനിമാക്കാരെ ഇതേ പറ്റി അവരുടെ അമ്മയോ അച്ഛനോ മുന്‍കൈ  ബോധവല്‍ക്കരിച്ചില്ല എങ്കില്‍ എജെന്റ് ജാനു  പോലെയുള്ള കുറെ ടീംസ്  കാശ് ഉണ്ടാക്കും അത്ര തന്നെ ..

ചിട്ടി കിട്ടോ അതോ ചിട്ടി കമ്പനി പൊട്ടോ ?

ചിട്ടി കമ്പനികളുടെ  ചീട്ടു കീറും എന്ന് തോന്നുന്നുണ്ട് .സര്‍ക്കാര്‍ പുതിയ നിയമം കര്‍ശനം ആക്കാന്‍ പോകുന്നു എന്ന് കേട്ടു .പ്രധാന വിവരങ്ങള്‍ ഇവയാണ്

  • ചിട്ടി എല്ലാം ഇനി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണം ഫരീദാബാദ് ,ജമ്മു കശ്മീര്‍ പരിപ്പുകള്‍ ഇനി വേവില്ല
  • ഓരോ ചിട്ടിയുടെയും ആദ്യ മാസ തവണ സംഖ്യ മുഴുവന്‍ സര്‍ക്കാരില്‍ കെട്ടി വെക്കണം
  • ചിട്ടി കാശ് എല്ലാര്ക്കും കൊടുത്തു എന്ന് രജിസ്റ്റാറിനെ ഉറപ്പു വരുത്തണം
  • ആസ്തിയുടെ പത്തു മടങ്ങില്‍ കൂടുതല്‍ തുകക്ക് ചിട്ടി നടത്താന്‍ പറ്റില്ലാ
  • ചിട്ടി നടത്തുന്നവന്‍ ചിട്ടി മാത്രം നടത്തിയാല്‍ മതി വേറെ കച്ചോടം ഒന്നും പാടില്ല .സൈഡ് ആയി അങ്ങനെ ആരും ചിട്ടി നടത്തി കാശ് ഉണ്ടാക്കണ്ടാ 🙂 ഉള്ളത് മതിയാക്കാന്‍ 3 വര്ഷം സമയം ഉണ്ട് .ചിട്ടി വേണോ കച്ചോടം വേണോ എന്ന് ആലോചിക്കാന്‍ സമയം ഉണ്ട് .
  • ഇനി ഒരു പ്രധാന പെട്ടത് ,60 മാസം വരെ ഉള്ള ചിട്ടി നടത്തിയാല്‍ മതി .
  • ചിട്ടി കമ്പനി ,ചിട്ടി കമ്പനി ആണ് അല്ലാതെ ബാങ്ക് അല്ല .ആ വക ഊടായിപ്പ് പേരുകള്‍ മാറ്റിക്കും
  • ചിട്ടി സംബന്ധി അയ പരാതികള്‍ രജിസ്ട്ടാരിനു കൊടുക്കാം.അര്ബിട്ടരട്ടോര്‍ ആണ് തീരുമാനം എടുക്കുന്നത്. അതില്‍ അപ്പീല്‍ കൊടുക്കാന്‍ ഹൈ കോടതിയില്‍ പോകണം

മുല്ല പെരിയാറും സോഷ്യല്‍ മീഡിയയും …

മുല്ല പെരിയാര്‍  ആണല്ലോ എപ്പോ സംസാര വിഷയം സോഷ്യല്‍ മീഡിയ ആണ് ഈ വിഷയം ആദ്യം ജന ശ്രദ്ധയില്‍ കൊണ്ട് വന്നത്  മുല്ല പെരിയാറിന്റെ സോഷ്യല്‍ മീഡിയയിലെ  ഭൂതം,ഭാവി, വര്‍ത്തമാനം

 

 

 

 

 

ദിവസം 1- ഇടുക്കി കുലുങ്ങി മുല്ല പെരിയാര്‍ അപകടഭീതിയില്‍  (പോസ്റ്റ്‌ 10, കമന്റ്സ് 200,റീ ഷെയര്‍ 245 )
ദിവസം 2-മുല്ലപെരിയാര്‍ ചരിത്രം (പോസ്റ്റ്‌ 1,000, കമന്റ്സ് 20,000,റീ ഷെയര്‍ 50,000 )
ദിവസം 5- വീണ്ടും ഇടുക്കിയില്‍ ഭൂചലനം അണക്കെട്ടില്‍ വിള്ളല്‍(പോസ്റ്റ്‌ 9,000, കമന്റ്സ് 50,000+,റീ ഷെയര്‍ 100,000)
ദിവസം 6-മുല്ല പെരിയാര്‍ സംബന്ധിയായ നടിയുടെ ട്വീറ്റ് (പോസ്റ്റ്‌ 1,000, കമന്റ്സ് 2344,റീ ഷെയര്‍ 1233 )
ദിവസം 10-മുല്ല പെരിയാര്‍ സംരക്ഷണത്തിന് വേണ്ടി മൌന ജാഥ
വിഷയം സോഷ്യല്‍ അല്ലാത്ത മീഡിയയും ഇതോടെ ഏറ്റെടുത്തു ..എല്ലാ പത്രങ്ങളിലും മുല്ല പെരിയാര്‍ കത്തി നില്കുന്നു ..
ഇടക്കാല തെരഞ്ഞെടുപ്പു അടുക്കുന്നു …
ഇടുക്കിയില്‍ രാഷ്ട്രീയ നേതാക്കളെ മുട്ടിയിട്ടു നടക്കാന്‍ വയ്യാ..
ദിവസം 14- മന്ത്രിമാര്‍ ഡല്‍ഹിക്ക് പോകുന്നു ,പ്രധാന മന്ത്രി സൈലന്റ് മോഡില്‍ തന്നെ …
ദിവസം15-ഡാം 999 ട്രെയിലെര്‍ (പോസ്റ്റ്‌ 2900, കമന്റ്സ് 5000,റീ ഷെയര്‍ 20,00)
ദിവസം16- ഡാം 999 തമിഴ് നാട്ടില്‍ നിരോധിച്ചു
ദിവസം19- ടമിഴ് നാട്ടില്‍ ഉള്ളവര്‍ ഡാം 999 കാണാതെ രക്ഷപെട്ടു എന്ന് റിവ്യൂ (പോസ്റ്റ്‌ 1000, കമന്റ്സ് 233,റീ ഷെയര്‍ 677 )
ദിവസം20- കുമാരി ജയ ലളിത പ്രധാന മന്ത്രിക്കു കത്ത് എഴുതുന്നു
ദിവസം22-പ്രധാന മന്ത്രി വയലന്റ് മോഡില്‍ ആയി കേരളത്തെ സൈലന്റ് മോഡില്‍ ആക്കുന്നു

ഏതൊക്കെ ഇതു വരെ ഉണ്ടായതു ഇനി ഉണ്ടാകാന്‍ സാധ്യത ഉള്ളത്

ദിവസം43- സേവ് മുല്ലപെരിയാര്‍ (പോസ്റ്റ്‌ 10, കമന്റ്സ് 34,റീ ഷെയര്‍ 7 )
ദിവസം44-കോമള്‍ രാജ് ഫ്രഞ്ച് ചാനനില്‍ ഇന്റര്‍വ്യൂ  വീഡിയോ (പോസ്റ്റ്‌ 7790, കമന്റ്സ് 900,റീ ഷെയര്‍ 8999)
ദിവസം47-സന്തോഷ്‌ പണ്ഡിറ്റ്‌ പുതിയ പാട്ട് വീഡിയോ  (പോസ്റ്റ്‌ 87655, കമന്റ്സ് 8766,റീ ഷെയര്‍ 98776)
ദിവസം50- സേവ് മുല്ലപെരിയാര്‍ (പോസ്റ്റ്‌ 2, കമന്റ്സ് 4,റീ ഷെയര്‍ 1 )
ദിവസം60-ഇടുക്കിയില്‍ വീണ്ടും ഭൂചലനം മുല്ല പെരിയാര്‍ ഭാഗികമായി തകര്‍ന്നു
കേരളം അട്ടിമറി നടത്തി എന്ന് തമിഴ് നാട് ,ഡാം പൂര്‍ണമായും തകര്‍ക്കുക ആയിരുന്നു ഉദേശം എന്നും ഡാം ഭാഗികമായി മാത്രം തകര്‍ന്നത് അതിന്ടെ ഉറപ്പിന്റെ തെളിവ് ആണെന്നും തമിഴ് നാട്