സിനിമ ലോകത്തെ ഐടി

എജെന് ജാനു റ്വിവാദം കണ്ടപ്പോ ഓര്‍മയില്‍ എത്തിയ മറ്റൊരു സിനിമ കാര്യം  . പുതിയ സിനിമയുടെ സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ ചെയ്യുന്ന ടീംസ് നടത്തുന്ന ഓടയിപ്പ്സ് .  യു ട്യൂബ് ഇത്ര ഹിത്സ് ,ഫേസ് ബുക്ക്‌ പേജില്‍ ഇത്ര ലൈക്സ്‌ ,റിലീസ് അയ ഉടന്‍ പോസിറ്റീവ് അയ റീവ്യൂ ഏതൊക്കെ പറഞ്ഞാണ് കാശ് മേടിക്കുന്നത് . യു ട്യൂബ് ഹിറ്റും ,ഫേസ് ബുക്ക്‌
ലൈക്കും ഒക്കെ കാശ് കൊടുത്തു മേടിക്കാന്‍ പറ്റും പതിനായിരം ലൈ ക്ക്/ഹിറ്റ്‌  കിട്ടാന്‍ ഒരു 50$-100$ മുടക്കിയാല്‍ മതിയാകും . പിന്നെ ഇവര്‍ തന്നെ ഫേക്ക്  സൈറ്റുകള്‍  ഉണ്ടാക്കി അതില്‍  റീവ്യൂ കൊടുക്കും .റിവ്യൂ പോസ്റ്റ്‌ ചെയ്യാന്‍ ചില സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുണ്ട് ഒരു റിവ്യൂ മാത്രം എഴുതി പ്രോഗ്രാം റണ്‍ ചെയ്താല്‍ പല പേരുകളില്‍ പല സൈറ്റുകളില്‍ പോയി പോസ്റ്റ്‌ ചെയ്തോളുംഗൂഗിളില്‍ പരസ്യവും കൊടുക്കും (ഗൂഗിളില്‍ സെര്‍ച്ച്‌ ആദ്യം വരുന്ന സ്പോണ്‍സെഡ് ലിങ്ക് )എല്ലാം കൂടി ഒരു  അകെ ചിലവ് ഇരുപതിനായിരത്തില്‍ താഴെ .നിര്‍മാതാവ് നോക്കുമ്പോള്‍ സംഗതി ശരിയാണ് ലക്ഷക്കണക്കിന്‌ ഹിറ്റും ലൈക്കും . നിര്‍മാതാവിന്റെ കയ്യില്‍ നിന്നും 2 ലക്ഷം മുതല്‍ മേലോട്ട് ചാര്‍ജ് ചെയ്യും .

ഈ പോലീസ് കേസ് വിവാദം ഒക്കെ ആ ജാനുവിന്റെ ഒരു മാര്‍ക്കറ്റിംഗ് സ്ടണ്ട് മാത്രം ആകണം .എന്തായാലും സിനിമ ഡൌണ്‍ലോഡ് ചെയ്തവെ തൂക്കി കൊല്ലാന്‍ ഒന്നും പോകുന്നില്ല . കുറെ കാലം മുന്നേ ഒരു വല്ല്യ നടന്‍ പുള്ളിടെ  സിനിമ ഇന്‍റര്‍നെറ്റില്‍ വന്നു എന്ന് പറഞ്ഞു എന്തൊക്കെ പുകിലായിരുന്നു .അവസാനം എവിടെയോ വായിച്ചു പുള്ളിടെ സിനിമയിലെ ഒരു പാട്ട് എവിടുന്നോ അടിച്ചുമാടിയ്താണ് അവര്‍ അടിച്ചു അടിച്ചുമാറ്റലിനു  കേസ് കൊടുത്തു എന്നൊക്കെ ആണ് .

പൊതുവേ സിനിമാക്കാര്‍ക്ക്  ഐ ടി വിവരം കുറവാണു അത് പലരും നല്ല പോലെ മുതലെടുക്കുന്നുണ്ട് . ഇപ്പോഴത്തെ വിവാദത്തില്‍ പറഞ്ഞിരിക്കുന്ന ടോറന്റ് സീഡ് ചെയ്ന്ന വരുടെ ഐ പി കണ്ടുപിടിക്കാന്‍ ഒരു എജെന്റും വേണ്ട എന്ന് ചെറിയ പിള്ളാര്‍ക്ക് വരെ അറിയാം .സിനിമാക്കാരെ ഇതേ പറ്റി അവരുടെ അമ്മയോ അച്ഛനോ മുന്‍കൈ  ബോധവല്‍ക്കരിച്ചില്ല എങ്കില്‍ എജെന്റ് ജാനു  പോലെയുള്ള കുറെ ടീംസ്  കാശ് ഉണ്ടാക്കും അത്ര തന്നെ ..