തെര്മിന്‍ വോക്സ് -ശൂന്യതയിലെ സംഗീതം

സംഗീതം അനന്തമാണ്‌ അത് ശൂന്യതയില്‍ നിന്നും ഉണ്ടാകുന്നു എന്നൊക്കെ ആണല്ലോ പൊതുവേ ഉള്ള കാഴ്ചപാട്.ഇതു പൂര്‍ണമായും ശരിവയ്ക്കുന്ന തരം ഒരു സംഗീത ഉപകരണം ആണ് തെര്മിന്‍ വോക്സ് .ഇതു വായിക്കുന്നത് ശൂന്യതയില്‍ കൈ വച്ചാണ് .ആ ശൂന്യതയില്‍ നിന്നും ഉണ്ടാകുന്നതോ  മനോഹര സംഗീതം ..
തെര്മിന്‍ വോക്സ്   പ്രവര്‍ത്തന തത്വം ദെ എവിടെ

ഇനി മനോഹരമായ തെര്മിന്‍ സംഗീതം

ലോക അവസാന ടൂര്‍ പാക്കേജ് …

ലോക അവസാനം പ്രമാണിച്ച് കോയ ആന്‍ഡ്‌ കോയ ട്രാവെല്‍സ് നിങ്ങള്‍ക്കായി അസുലഭമായ അനവധി നിരവധി ടൂര്‍ പ്ലാന്‍സ് അവതരിപ്പിക്കുന്നു .

ഇഷ്ട പെട്ട പ്ലാനുകള്‍ തിരഞ്ഞെടുത്തു ലോക അവസാനം ആഘോഷിക്കു …

  • റോം ,ജേര് സലേം തുടങ്ങിയ പുണ്യ സ്ഥലങ്ങളിലേക്കുള്ള പുണ്യ പാക്കേജ് ….. (ലോക അവസാന സമയത്ത് വിവിധ തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ഉള്ള അവസരം ഉണ്ടാക്കി തരുന്നതാണ് )
  • ലാസ് വെഗാസ്,മൊണോക്കോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗാംബ്ലിംഗ്  സ്പെഷ്യല്‍ പാക്കേജ്( ഗാംബ്ലിംഗ് ചെയ്യാനുള്ള കാശ് തിരിച്ചു അടകേക്ണ്ടി വരാന്‍ സാധ്യതയില്ലാത്ത  ബാങ്ക് ലോണ്‍ ആയി കിട്ടുന്നതാണ് )
  • കുട്ടികള്‍ക്കായി ഡിസ്നി ലാന്‍ഡ്‌, വീഗ ലാന്‍ഡ്‌ തുടങ്ങിയ പര്‍ക്കുകളിലെക്ക് കിഡ്സ്‌ പാക്കേജ്
  • മല മുകളില്‍ നിന്നും കടല്‍ തീരത്ത് നിന്നും ലോകാവസാനം കാണാന്‍ വിവിധ പ്ലാനുകള്‍ …..
  • ലോകാവസാനം ബലൂണ്‍ മുകളില്‍ ഇരുന്നു കാണാനുള്ള അവസരം …

ഇനിയും ഉണ്ട് വിവിധ പ്ലാനുകള്‍ വേഗമാകട്ടെ ലോകം അവസാനിക്കുന്നതിനു മുന്‍പ് വിളിക്കു ….9900000000
ലോകാവസാനം പ്രമാണിച്ച് ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഞങള്‍ സ്വീകരിക്കുന്നതല്ല .

ഹസ്സന്‍ അലി ഖാന്‍

ഹസ്സന്‍ അലി ഖാന്‍ ഫോബ്സ് ലിസ്റ്റില്‍ ഒന്നും പേരില്ലാത്ത ഒരു പാവം പണക്കാരന്‍.. ടക്ഷ് അടക്കാന്‍ ഉള്ളത് 50,000  കോടി ആണ് വരും എന്നാണ് ഇന്‍കം ടക്ഷ് ടെപ്റ്റ് പറയുന്നത് ….. പുള്ളിടെ അകെ ആസ്തി എടുത്താല്‍ മിക്കവാറും അംബാനിയെ കടത്തി വെട്ടും. പുള്ളിക്ക് സ്ക്രാപ്പ് കച്ചവടം ആണെന്നാണ് വെപ്പ്. എങ്കിലും അക്ക്രി ബിസിനസ്‌ ചെയ്തു പുള്ളി ഇത്രേം സമ്പാദിച്ചു എന്ന് പറയുമ്പോ എന്തോ ഒരു ഇതു… പുള്ളി ടെ പറ്റിയുള്ള വിവരങ്ങള്‍ ദേ എവിടെയൊക്കെ ഉണ്ട്. പോയി വായിക്കാം…


http://en.wikipedia.org/wiki/Hasan_Ali_Khan

http://indiatoday.intoday.in/site/story?sId=131363&secid=104

http://indiatoday.intoday.in/site/Story/127982/cover-story/hassan-ali-khan-has-$8-bn-in-black-money-in-a-swiss-account.html

ചൈന മുതല്‍ തൈവാന്‍ വരെ.

കഴിഞ്ഞ മാസം ചൈനയില്‍ ഒരു കോണ്‍ഫറന്‍സ്നു പോയിരുന്നു.”പെന്ഗിനും ഗ്ലോബല്‍ വാമിങ്ങും” എന്ന എന്റെ പുസ്തകത്തിന്റെ പ്രകാശനം അവിടെ വച്ചായിരുന്നു.കോണ്‍ഫറന്‍സ് കഴിഞ്ഞപ്പോ ആണ് എന്റെ തൈവാന്‍ കാരിയായ പഴയ ഒരു ക്ലാസ്സ്‌ മേറ്റ്‌ ടെ കാര്യം ഓര്‍ത്തത്‌ ഇതു വരെ വന്നതെല്ലേ തൈവാനില്‍ പോയി അവളേം ഒന്ന് കണ്ടു കളയാം.എങ്ങനെ തൈവാനില്‍ പോകും ഗൂഗിള്‍ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഗൂഗിള്‍ മാപ് എടുത്തു direction  നോക്കി.

എങ്കിലും ഗൂഗിള്‍ ഇതു വേണ്ടായിരുന്നു

അത്ഭുതസിദ്ധ ഇമെയില്‍ ഐ ഡി

സൈബര്‍ ലോകത്തെ ഋഷി വര്യന്‍അയ സ്വാമി ഇന്റര്‍നെറ്റ്‌ ആനന്ദ തിരുവടികള്‍ പ്രത്യേകം തയാര്‍ ചെയ്ത ഇ മെയില്‍ ഐ ഡി എപ്പോള്‍ നിങ്ങള്‍ക്കും സ്വന്തം ആക്കാം.ഈ ഇ മെയില്‍ ഐ ഡി നിങ്ങള്‍ക്ക് സമ്പത്തും സന്തോഷവും കൊണ്ട് വരും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാ.ഇന്ന് ഇ മെയില്‍ ഐ ഡി എന്നത് മനുഷ്യനു ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു സംഗതി ആണല്ലോ.ഉദാഹരണത്തിന് ഒരു ജോലിക്ക് അപ്ലൈ ചെയ്യുമ്പോള്‍ ഇപ്പോള്‍എല്ലാ കമ്പനികളും ഇമെയില്‍ ഐ ഡി ചോദിക്കുണ്ട്.ഇനി ഇപ്പോള്‍മകന്ടെയോ മകളുടെയോ വിവാഹം തന്നെ എടുക്കുക.ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റുകള്‍ എപ്പോള്‍ സര്‍വ സാധാരണം ആണല്ലോ.അപ്പോഴും ഒരു ഇ മെയില്‍ ഐ ഡി നിങ്ങള്ക്ക് വേണ്ടി വരുന്നു.എങ്ങനെ ജീവിതത്തിണ്ടേ വിവിധ ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് ഒരു ഇ മെയില്‍ ഐ ഡി വേണ്ടി വരുന്നു.
ഇനി എന്താണ് അത്ഭുത സിദ്ധ ഇമെയില്‍ ഐ ഡി എന്ന് പറയാം.സാധാരണ ഇ മെയില്‍ ഐ ഡി ഇന്ന്പല സൈറ്റ്ഉകളും ഫ്രീ ആയി നല്‍കുന്ന്ട്.ഇവയൊക്കെ നിങ്ങള്ക്ക് ഇ മെയില്‍ അയക്കാനും വായിക്കാനും ഉപയോഗിക്കാവുന്നതാണ്.. നിങ്ങള്‍ അയക്കുന്ന ഓരോ മെയിലിനും നിങ്ങള്‍ വിചാരിച്ച ഫലം ഉണ്ടാക്കാന്‍ ഈ സാധാരണ ഇ മെയില് കള്‍ക്ക് കഴിയില്ല.സ്വാമികളുടെ ഈ ഈ മെയില്‍ ഐ ഡി  യില്‍ ” ഉദ്ധിസ്ട കാര്യാ സാധ്യത എഞ്ചിന്‍”  ടെ പ്രവര്‍ത്തനം ഉള്ളത് കൊണ്ട് ഇനി ഒരിക്കലും നിങ്ങള്‍ക്ക്  ഒരു ഇ മെയില്‍ അയച്ചു നിരാശനായി കാത്തിരിക്കേണ്ടി വരില്ല.നിങ്ങള്‍ക്ക് കാര്യാ ലബ്ദി ഉണ്ടാകും തീര്‍ച്ച.ഈ ഇ മെയില്‍ ഐ ഡി ഉപയോഗിച്ച് ജോലിക്ക് അപേക്ഷ അയച്ച എല്ലാവരുംഇന്ന്  സന്തുഷ്ടരായി ജോലി ചെയ്യുന്നു.ഒരു വിവാഹം പോലും നടക്കാതിരുന്ന പലര്‍ക്കും ഓണ്‍ലൈന്‍ മാട്രി മോണി വഴി നിരവധി വിവാഹങ്ങള്‍ കഴിക്കാന്‍ ഉള്ള അവസരം സൃഷ്ടിക്കാനും ഈ ഇ മെയില്‍ ഐ ഡി കു കഴിഞ്ഞു എന്നുള്ള കാര്യം അഭിമാനതോടുകൂടി ഓര്‍ക്കുന്നു.
ഇനി ചില അനുഭവസ്ഥരുടെ വാക്കുകള്‍ കേള്‍ക്കാം

ഫേസ് ബുക്കില്‍  ഒരു ഫ്രണ്ട് പോലും ഇല്ലായിരുന്ന ചാക്കോ എന്ന് ഫ്രണ്ട് റിക്വസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ പാട് പെടുകയാണ്.ജോലി ഒന്നും കിട്ടാതെ നാട്ടില്‍ വയുനോക്കി നടന്ന സുനില്‍ എന്ന് ഒരു പ്രമുഖ ബാങ്കില്‍ അഞ്ചക്ക ശമ്പളം വാങ്ങി സുഖമായി കഴിയുന്നു.ബിസിനസ്‌ അകെ  തകര്‍ന്നിരുന്ന  നാളിലാണ്‌ അലക്സ്‌ ഈ ഇ മെയില്‍ ഐ ഡി ഉപയോഗിച്ചത്.ഈ ഇ മെയില്‍ വച്ച് അയച്ച ആദ്യമെയിലിനു തന്നെ അലക്സ്‌ ടെ കമ്പനികു ഒരു വലിയ വിദേശ ഓര്‍ഡര്‍ കിട്ടി.
നിങ്ങള്‍ക്കും ഇല്ലെ ഇതു പോലെ ഏതൊക്കെയോ ലഭിക്കാന്‍ വേണ്ടി ഉള്ള കാത്തിരിപ്പു.ഇനി കാത്തിരുന്ന് സമയം കളയേണ്ടതില്ല ഉടന്‍ തന്നെ സ്വന്തം ആക്കു അത്ഭുത സിദ്ധ ഇമെയില്‍ ഐ ഡി.
വില Rs 999 (ഇന്ത്യ )
50 $(വിദേശത്തേക്ക്)
അയക്കേണ്ട വിലാസം
സ്വാമി ഇന്റര്‍നെറ്റ്‌ ആനന്ദ തിരുവടികള്‍
ഫ്രാട് സിറ്റി
കേരള