ചിട്ടി കിട്ടോ അതോ ചിട്ടി കമ്പനി പൊട്ടോ ?

ചിട്ടി കമ്പനികളുടെ  ചീട്ടു കീറും എന്ന് തോന്നുന്നുണ്ട് .സര്‍ക്കാര്‍ പുതിയ നിയമം കര്‍ശനം ആക്കാന്‍ പോകുന്നു എന്ന് കേട്ടു .പ്രധാന വിവരങ്ങള്‍ ഇവയാണ്

  • ചിട്ടി എല്ലാം ഇനി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണം ഫരീദാബാദ് ,ജമ്മു കശ്മീര്‍ പരിപ്പുകള്‍ ഇനി വേവില്ല
  • ഓരോ ചിട്ടിയുടെയും ആദ്യ മാസ തവണ സംഖ്യ മുഴുവന്‍ സര്‍ക്കാരില്‍ കെട്ടി വെക്കണം
  • ചിട്ടി കാശ് എല്ലാര്ക്കും കൊടുത്തു എന്ന് രജിസ്റ്റാറിനെ ഉറപ്പു വരുത്തണം
  • ആസ്തിയുടെ പത്തു മടങ്ങില്‍ കൂടുതല്‍ തുകക്ക് ചിട്ടി നടത്താന്‍ പറ്റില്ലാ
  • ചിട്ടി നടത്തുന്നവന്‍ ചിട്ടി മാത്രം നടത്തിയാല്‍ മതി വേറെ കച്ചോടം ഒന്നും പാടില്ല .സൈഡ് ആയി അങ്ങനെ ആരും ചിട്ടി നടത്തി കാശ് ഉണ്ടാക്കണ്ടാ 🙂 ഉള്ളത് മതിയാക്കാന്‍ 3 വര്ഷം സമയം ഉണ്ട് .ചിട്ടി വേണോ കച്ചോടം വേണോ എന്ന് ആലോചിക്കാന്‍ സമയം ഉണ്ട് .
  • ഇനി ഒരു പ്രധാന പെട്ടത് ,60 മാസം വരെ ഉള്ള ചിട്ടി നടത്തിയാല്‍ മതി .
  • ചിട്ടി കമ്പനി ,ചിട്ടി കമ്പനി ആണ് അല്ലാതെ ബാങ്ക് അല്ല .ആ വക ഊടായിപ്പ് പേരുകള്‍ മാറ്റിക്കും
  • ചിട്ടി സംബന്ധി അയ പരാതികള്‍ രജിസ്ട്ടാരിനു കൊടുക്കാം.അര്ബിട്ടരട്ടോര്‍ ആണ് തീരുമാനം എടുക്കുന്നത്. അതില്‍ അപ്പീല്‍ കൊടുക്കാന്‍ ഹൈ കോടതിയില്‍ പോകണം

അര്‍ഹത

കാലം തെറ്റി പെയ്ത കനത്ത മഴയില്‍ നാട്ടിലാകെ കെടുതികള്‍ തന്നെ .മഴ രണ്ടു ദിവസമേ പെയ്തു എങ്കിലും  പലരുടെയും വര്‍ഷങ്ങളുടെ  അധ്വാനവും കൊണ്ടാണ് പോയത് . വീടും ,കൃഷിയും ഒക്കെ  പോയി .ദുരിതബാധിതരെ ഇന്നു പഞ്ചായത്തില്‍ വിളിച്ചിട്ടുണ്ട്. കുട്ടപ്പന്‍ ചേട്ടനും രാവിലെ തന്നെ പഞ്ചായത്തില്‍ എത്തി.പ്രസിഡന്റ്റ് എല്ലാവരോടും നാശ നഷ്ടങ്ങളുടെ വിവരം ചോദിച്ചു രേഖ പെടുത്തുന്നു.പുള്ളിക്കാരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ദുരിധാശ്വാസ ഫണ്ട്‌  സര്‍ക്കാര്‍ നല്‍കുന്നത് .കുട്ടപ്പന്‍ ചേട്ടന്റെ ഊഴമായി ,എനിക്ക് കച്ചവടത്തില്‍ ഒരു  ലക്ഷം രൂപയുടെ നഷ്ടം വന്നു . എന്ത് കച്ചവടം ആണ് കുട്ടപ്പന്‍ ചെയ്യുന്നത് .” വസ്തു കച്ചവടം !!!”. കിഴക്കേതിലെ നാരായണന്‍ ചേട്ടന്റെ സ്ഥലം തിരുവനന്ത പുറത്തുള്ള ഒരു പാര്‍ടിക്ക് എല്ലാം പറഞ്ഞു ഉറപിച്ചതായിരുന്നു.അവര്‍ സ്ഥലം വാങ്ങാന്‍ വരുന്നതിന്റെ തലേന്ന് മഴ തുടങ്ങി .വന്നു നോക്കിയപ്പോ നാരായണ്‍ ചേട്ടന്റെ പറമ്പില്‍ നെഹ്‌റു ട്രോഫി വള്ളം കളി നടത്താം .ആ കച്ചവടം അങ്ങനെ ആ മഴയത്തു ഒലിച്ചു പോയി , ആ കച്ചവടം നടന്നിരുന്നു എങ്കില്‍ കമ്മീഷന്‍ ആയി എനിക്ക് ഒരു ലക്ഷം രൂപ കിട്ടുമായിരുന്നു . അപ്പൊ എനിക്കും ദുരിധാശ്വാസത്തിനു അര്‍ഹതയില്ലേ പ്രസിഡന്റെ ?