സ്വര്‍ണം ഇനിയും മേടിക്കണോ ??

 

കഴിഞ്ഞ ആഴ്ച പതിവുപോലെ സ്വര്‍ണം മേടിക്കാന്‍ പോയപ്പോ കുറച്ചു സാമ്പത്തിക ബുജികളെ കാണാന്‍ ഇടയായി . അവര്‍ സ്വര്‍ണം നിക്ഷേപം എന്ന നിലയില്‍ എത്ര മാത്രം സുരക്ഷിതമാണ് എന്ന് വിഷയത്തില്‍ വല്ല്യ ചര്‍ച്ചയില്‍ ആയിരുന്നു . അവരുടെ അടുത്ത് നിന്നും കിട്ടിയ ചില വിവരങ്ങള്‍

  • സ്വര്‍ണ പണയം പഴയ പോലെ അത്ര ആകര്‍ഷകമല്ല ..(വിലയുടെ 60% തുക വരെ പണയമായി കൊടുത്ത മതി എന്ന് റിസേര്‍വ് ബാങ്ക് പറഞ്ഞു ..അത് കൊണ്ട് ഇനി പണയം വയ്ക്കാന്‍  ചേട്ടന്‍ മാല ചോദിച്ചാല്‍ സൂക്ഷിക്കണം ൬൦% നു മേലെ തുക വേണം എങ്കില്‍ മാല …… )
  • ബാങ്കില്‍ നിന്നും മേടിക്കുന്ന 99.9 % ശുദ്ധമായ സ്വര്‍ണത്തിന് മാര്‍ക്കറ്റ്‌ വിലയേക്കാള്‍ കൂടുതല്‍ നല്‍കണം ലവര്‍ വില്പന മാത്രേ ഉള്ളു .സ്വര്‍ണ കടക്കാരനോട് ഇതു സ്വിസ് ഗോള്‍ഡ്‌ ആണ് ,99.9 % ശുദ്ധം ആണ് എന്നൊന്നും പറഞ്ഞിട്ട് വല്ല്യ കാര്യം ഇല്ല അവര് മാര്‍ക്കറ്റ്‌ വിലയെ തരു ..അല്ലാത്ത കടകളും  ഉണ്ട് എന്നാണ് ബുജികള്‍ പറഞ്ഞത്
  • സ്വര്‍ണത്തിന് 355  രൂപ കൂടി എന്ന് കണ്ടു സ്വര്‍ണം മേടിച്ചു വച്ചിരിക്കുന്നവര്‍ അധികം സന്തോഷിക്കണ്ട വില്‍ക്കാന്‍ കൊണ്ട് ചെല്ലുമ്പോള്‍ അറിയാം അതിന്ടെ ഒരു ബുദ്ധിമുട്ട് പല കടകളും അവര് വിറ്റ സാധനം മാത്രേ എടുക്കു .ഇതു സ്വര്‍ണം അല്ല സ്വര്‍ണം പോലെ എന്തോ ആണ് … 🙂 🙂

ഇതൊക്കെ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കാണുന്നവരുടെ പ്രശ്നങ്ങള്‍ ആണ് .. എന്നെ പോലെ സൗന്ദര്യം കൂടുതല്‍ തിളങ്ങാനായി സ്വര്‍ണം വാങ്ങുന്നവര്‍ അഥവാ വാങ്ങാന്‍  പ്രേരിപ്പിക്കുന്നവര്‍ക്ക് ഇതൊന്നും നോക്കേണ്ട കാര്യം ഇല്ല

ഒരു ഉപകാരം

ഇന്നാണ് ഈ വിവരം അറിഞ്ഞത് ഷെയര്‍ ചെയ്യ്തു ഇതു എല്ലാവരിലും എത്തിക്കണം ചേതം ഇല്ലാത്ത ഒരു ഉപകാരം അല്ലെ

പേഴ്സ് നഷ്ടപെടല്‍ എന്നാ ദുരനുഭവം ഉണ്ടായ വ്യക്തി ആണോ നിങ്ങള്‍ ?.. കേവലം കുറച്ചു കറന്‍സി നോട്ടുകള്‍ മാത്രമല്ലല്ലോ നഷ്ടം ആകുന്നത്‌.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ഇത്തരം വ്യക്തികള്‍ക്ക് ഒരു അനുഗ്രഹമാണ് .ഇനി നിങ്ങള്ക്ക് വഴിയില്‍ വച്ച് ഒരു പേഴ്സ് കളഞ്ഞു കിട്ടി എന്ന് കരുതുക ഉടന്‍ തന്നെ അടുത്ത് കാണുന്ന സര്‍ക്കാര്‍ വേസ്റ്റ് ബോക്സില്‍ നിക്ഷേപിക്കുക .വേസ്റ്റ് എടുക്കാന്‍ വരുന്ന ജീവനക്കാര്‍ ഇതു അടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റില്‍ എല്പിക്കുന്നതാണ് .ഉടമസ്ഥന് അവിടെ നിന്നും സാധനം കൈ പറ്റാം .നിലവില്‍ ഈ സൗകര്യം മുന്‍സിപാലിറ്റി,കോര്‍പരറേന്‍ നിവാസികള്‍ക്കാണ് ലഭ്യമാകുക .

വാലന്‍ന്റൈന്‍ ഡേ പ്രതിഷേധം

അങ്ങനെ ഒരു പ്രണയ ദിനം കൂടി കടന്നു പോയി . പലരും ഈ ദിവസം അവരുടെ പ്രണയം വെളിപെടുത്താന്‍ ഉപയൊഗിച്ചു എന്ന് കരുതുന്നു. പണ്ടേ വെളിപെടുത്തി യവര്‍ പ്രണയത്തിന്ടെ തീവ്രത വെളിപെടുത്താന്‍ ആയി ഗിഫ്റ്റ് ഒക്കെ മേടിച്ചു കൊടുത്തു കാണും അല്ലെ ?
എനിക്ക് ഈ വക പരിപാടികളില്‍ ഒന്നും വല്ല്യ വിശ്വാസം ഇല്ല ഏതൊക്കെ കുത്തക കമ്പനികള്‍ അവരുടെ സാധനങ്ങള്‍ വില്‍ക്കാന്‍ വേണ്ടി നടത്തുന്ന പ്രഹസനങ്ങള്‍ അല്ലെ .. ഇതില്‍ പ്രതിഷേധിച്ചു ഞാന്‍ എന്നോടുള്ള പ്രണയ തീവ്രത വെളിപെടുത്തി യവരുടെ ‘തീവ്രത’ ഞാന്‍ വില്‍ക്കാന്‍ തീരുമാനിച്ചു .(സത്യമായിട്ടും വീട്ടില്‍ സ്ഥലം ഇല്ലാഞ്ഞിട്ടാണ് അല്ലാതെ കാശിനോടുള്ള ആക്രാന്തം കൊണ്ടല്ല ) .വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ്
  1. സ്വര്‍ണ ചെയിന്‍ -4 എണ്ണം (എല്ലാം 1-2 ഗ്രാം ഒക്കെ ഉള്ളു  🙁 .. സ്വര്‍ണ വില മാത്രം നല്‍കിയാല്‍ മതി   )
  2. വെള്ളി ചെയിന്‍ -6 എണ്ണം
  3. ടെടി ബീര്‍ പല അളവില്‍ ഉള്ളത് 13 എണ്ണം
  4. ചുരിദാര്‍ 3 എണ്ണം
  5. കാര്‍ഡ്‌ -2 ചാക്ക്  (മൊത്തം ആയി മേടിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് മുന്‍ഗണന )
  6. റെഡ് റോസ് 17 (വാടുന്നതിനു മുന്നേ മേടിക്കണം)
  7.  കേക്ക് (ചോക്ലേറ്റ് ഫ്ലേവര്‍ ആണ് കൂടുതല്‍ )

 

ഫേസ് ബുക്ക്‌ വിഷ് വില്‍ക്കാന്‍ പറ്റാത്തത് വല്ല്യ കഷ്ടം ആണ് 🙁 🙁

മുല്ല പെരിയാറും സോഷ്യല്‍ മീഡിയയും …

മുല്ല പെരിയാര്‍  ആണല്ലോ എപ്പോ സംസാര വിഷയം സോഷ്യല്‍ മീഡിയ ആണ് ഈ വിഷയം ആദ്യം ജന ശ്രദ്ധയില്‍ കൊണ്ട് വന്നത്  മുല്ല പെരിയാറിന്റെ സോഷ്യല്‍ മീഡിയയിലെ  ഭൂതം,ഭാവി, വര്‍ത്തമാനം

 

 

 

 

 

ദിവസം 1- ഇടുക്കി കുലുങ്ങി മുല്ല പെരിയാര്‍ അപകടഭീതിയില്‍  (പോസ്റ്റ്‌ 10, കമന്റ്സ് 200,റീ ഷെയര്‍ 245 )
ദിവസം 2-മുല്ലപെരിയാര്‍ ചരിത്രം (പോസ്റ്റ്‌ 1,000, കമന്റ്സ് 20,000,റീ ഷെയര്‍ 50,000 )
ദിവസം 5- വീണ്ടും ഇടുക്കിയില്‍ ഭൂചലനം അണക്കെട്ടില്‍ വിള്ളല്‍(പോസ്റ്റ്‌ 9,000, കമന്റ്സ് 50,000+,റീ ഷെയര്‍ 100,000)
ദിവസം 6-മുല്ല പെരിയാര്‍ സംബന്ധിയായ നടിയുടെ ട്വീറ്റ് (പോസ്റ്റ്‌ 1,000, കമന്റ്സ് 2344,റീ ഷെയര്‍ 1233 )
ദിവസം 10-മുല്ല പെരിയാര്‍ സംരക്ഷണത്തിന് വേണ്ടി മൌന ജാഥ
വിഷയം സോഷ്യല്‍ അല്ലാത്ത മീഡിയയും ഇതോടെ ഏറ്റെടുത്തു ..എല്ലാ പത്രങ്ങളിലും മുല്ല പെരിയാര്‍ കത്തി നില്കുന്നു ..
ഇടക്കാല തെരഞ്ഞെടുപ്പു അടുക്കുന്നു …
ഇടുക്കിയില്‍ രാഷ്ട്രീയ നേതാക്കളെ മുട്ടിയിട്ടു നടക്കാന്‍ വയ്യാ..
ദിവസം 14- മന്ത്രിമാര്‍ ഡല്‍ഹിക്ക് പോകുന്നു ,പ്രധാന മന്ത്രി സൈലന്റ് മോഡില്‍ തന്നെ …
ദിവസം15-ഡാം 999 ട്രെയിലെര്‍ (പോസ്റ്റ്‌ 2900, കമന്റ്സ് 5000,റീ ഷെയര്‍ 20,00)
ദിവസം16- ഡാം 999 തമിഴ് നാട്ടില്‍ നിരോധിച്ചു
ദിവസം19- ടമിഴ് നാട്ടില്‍ ഉള്ളവര്‍ ഡാം 999 കാണാതെ രക്ഷപെട്ടു എന്ന് റിവ്യൂ (പോസ്റ്റ്‌ 1000, കമന്റ്സ് 233,റീ ഷെയര്‍ 677 )
ദിവസം20- കുമാരി ജയ ലളിത പ്രധാന മന്ത്രിക്കു കത്ത് എഴുതുന്നു
ദിവസം22-പ്രധാന മന്ത്രി വയലന്റ് മോഡില്‍ ആയി കേരളത്തെ സൈലന്റ് മോഡില്‍ ആക്കുന്നു

ഏതൊക്കെ ഇതു വരെ ഉണ്ടായതു ഇനി ഉണ്ടാകാന്‍ സാധ്യത ഉള്ളത്

ദിവസം43- സേവ് മുല്ലപെരിയാര്‍ (പോസ്റ്റ്‌ 10, കമന്റ്സ് 34,റീ ഷെയര്‍ 7 )
ദിവസം44-കോമള്‍ രാജ് ഫ്രഞ്ച് ചാനനില്‍ ഇന്റര്‍വ്യൂ  വീഡിയോ (പോസ്റ്റ്‌ 7790, കമന്റ്സ് 900,റീ ഷെയര്‍ 8999)
ദിവസം47-സന്തോഷ്‌ പണ്ഡിറ്റ്‌ പുതിയ പാട്ട് വീഡിയോ  (പോസ്റ്റ്‌ 87655, കമന്റ്സ് 8766,റീ ഷെയര്‍ 98776)
ദിവസം50- സേവ് മുല്ലപെരിയാര്‍ (പോസ്റ്റ്‌ 2, കമന്റ്സ് 4,റീ ഷെയര്‍ 1 )
ദിവസം60-ഇടുക്കിയില്‍ വീണ്ടും ഭൂചലനം മുല്ല പെരിയാര്‍ ഭാഗികമായി തകര്‍ന്നു
കേരളം അട്ടിമറി നടത്തി എന്ന് തമിഴ് നാട് ,ഡാം പൂര്‍ണമായും തകര്‍ക്കുക ആയിരുന്നു ഉദേശം എന്നും ഡാം ഭാഗികമായി മാത്രം തകര്‍ന്നത് അതിന്ടെ ഉറപ്പിന്റെ തെളിവ് ആണെന്നും തമിഴ് നാട്

ചില സ്വിസ് ബാങ്ക് ചിന്തകള്‍

കുറച്ചു നാളായി പോസ്റ്റ്‌ ചെയ്യാന്‍ തീരെ സമയം കിട്ടുന്നില്ല..സ്വിസ് ബാങ്ക് അക്കൗണ്ട്‌  വിവരങ്ങള്‍ പുറത്തു വിടാന്‍ പോണു എന്ന് കേട്ട് തുടങ്ങിയപ്പോഴേ കരുതിയതാണ് ഈ തെരക്ക് . സ്വിസ് ബാങ്കില്‍ ഉള്ള കള്ളപ്പണം എങ്ങനെ മറ്റു മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാം എന്നതിനെ കുറിച്ച് സെമിനാറുകള്‍ ,കണ്‍സല്ടിങ്ങ് അങ്ങനെ അകെ ഓട്ടത്തില്‍ ആയിരുന്നു. ഒരു സെമിനാര്‍ കേരളത്തിലും ഉണ്ടായിരുന്നു. വിചാരിച്ചതിലും കൂടുതല്‍ പേര്‍ പങ്കെടുത്തിരുന്നു .പങ്കെടുക്കാന്‍ കഴിയാ്‍ ത്തവര്‍ക്കായി ചില മാര്‍ഗനിര്‍ദേശങ്ങള്‍ തരാം

  1. സ്വിസ് ബാങ്കില്‍ കുറെ കോടികള്‍ ഉണ്ട് അത് എവിടെ വന്നാല്‍ ഇന്ത്യ രക്ഷ പെടും എന്നാണ് പലരുടെയും ചിന്ത , അവരുടെ സമാധാനത്തിനു വേണ്ടിയെങ്കിലും സ്വിസ് ബാങ്കുകളില്‍ ഉള്ള കാശ് മുഴുവന്‍ പിന്‍വലിക്കരുത് .ചില്ലറ അവിടെ ബാക്കി വയ്ക്കാം .
  2. കച്ചവടക്കാരെ സംബന്ധിച്ചടുതോളം സ്വിസ് ബാങ്ക് അക്കൗണ്ട്‌ പിടിച്ചാലും വല്ല്യ കുഴപ്പം ഒന്നും വരാന്‍ ഇല്ല .ബാങ്കില്‍ ബാക്കി ഇട്ടിരിക്കുന്ന തുകയുടെ ഒരു ശതമാനം പിഴ ആയി നല്‍കിയാല്‍ ആ തുകയും ഇന്ത്യയില്‍ എത്തിക്കാം .
  3. രാഷ്ട്രീയക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം സ്വിസ് ബാങ്കിലെ ചില്ലറ പോലും രാഷ്ട്രീയ ഭാവി ഇരുട്ടില്‍ ആക്കിയേക്കാം അത് കൊണ്ട് തുക മുഴുവനായും പിന്‍വലിച്ചു മറ്റു നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കെണ്ടാതാകുന്നു
  4. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ ഇത്തരത്തില്‍ കാശ് മാറ്റുന്നതിനായി ധാരാളം സമയം നല്‍കിയ കാര്യം എല്ലാവരും ഓര്‍ക്കുന്നുണ്ടല്ലോ .ഇനി ചെലപ്പോള്‍ അധികം സമയം ലഭിച്ചു എന്ന് വരില്ല അത് കൊണ്ട് പെട്ടന്ന് തന്നെ ഫണ്ട്‌ എല്ലാം മാറ്റുക
  5. ചാരിറ്റബിള്‍ ട്രുസ്ടുകള്‍ക്കുള്ള സഹായം വഴി ഉള്ള വെളുപ്പിക്കല്‍ ഇപ്പോള്‍ അത്ര സേഫ് അയ ഒരു വഴി അല്ല .ആ മാര്‍ഗം നോക്കുന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ നല്ലതല്ല
  6. വിദേശത്ത്  ഡമ്മി   കമ്പനി ഉണ്ടാക്കി ലാഭം ഇന്ത്യയിലേക്ക് അയക്കുക എന്നാ പരമ്പരാഗതമായ രീതി ഇന്നും ഉപയോഗിക്കാവുന്നതാണ് . പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടത്തി അവിടെ കമ്പനി തുടങ്ങുന്നതാകും നല്ലത്
  7. ദുബായ് ആണ് പിന്നെ ബ്ലാക്ക്‌ മണി നിക്ഷേപിക്കാന്‍ പറ്റിയ ഒരു സ്ഥലം
  8. ബഹിരാകാശത്ത് ഒരു പുതിയ ബാങ്ക് ഉടനെ വരുന്നുണ്ട് ആ മാര്‍ഗവും പരീക്ഷിക്കാവുന്നതാണ്

തല്‍ക്കാലം ഇത്രേം കൊണ്ട് നിര്ത്തുന്നു കൂടുതല്‍ വിവരങ്ങള്‍  ആവശ്യമുള്ളവര്‍ നേരിലോ ഫോണിലോ ബന്ധപെടുക ..