കുളി ആരോഗ്യത്തിന് ഹാനികരം

നമ്മള്‍ മലയാളികള്‍ വൃത്തിയുടെ( ആല്‍ബങ്ങളുടെ കാര്യം ഒഴിച്ച് ) കാര്യത്തില്‍ പണ്ടേ ഭയങ്കരം ആണല്ലോ . എന്നാല്‍ മലയാളികള്‍ക്ക് വൃത്തിയുടെ കാര്യത്തില്‍ പല തെറ്റിധാരണകളും ഉണ്ട്. ഉദാഹരണമായി എന്നും കുളിക്കുന്നത് വൃത്തിയും ആരോഗ്യവും പ്രധാനം ചെയ്യുന്നു എന്ന് മലയാളികള്‍ക്ക് ഒരു മിഥ്യ ധാരണ ഉണ്ട്. ഈ അടുത്ത് ഒരു സിനിമ നടി ഇന്റര്‍വ്യൂവില്‍  പറയുന്നത് കേട്ടു അവള്‍ ബേബി സോപ്പ് മാത്രേ ഉപയോഗിക്കു എന്ന് അതാണ് പോലും അവളുടെ സ്കിന്‍ ഒക്കെ ഇത്രേം സുന്ദരമായി ഇരിക്കുന്നെ എന്ന് .ഏതൊക്കെ പാവം നമ്മള്‍ മലയാളികള്‍ വിശ്വസിക്കും .എന്നിട്ട് ബേബി സോപും ബേബി ഓയിലും   ഒക്കെ വാങ്ങി തേച്ചു കുളിക്കും .ബേബി സോപ്പ് കമ്പനികള്‍ കാശുണ്ടാക്കുന്നു .എന്നിട്ട് നമുക്ക് സൗന്ദര്യം കൂടിയോ ??

കഴിഞ്ഞ ദിവസം ആണ് ഞാന്‍ ഈ വീഡിയോ കാണാന്‍ ഇടയായത് ഇതു കണ്ടിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്ക് …


ഇതില്‍ കുട്ടികള്‍ക്ക് വേണ്ടി ഉള്ള പ്രോഡക്റ്റ് ആണ് പ്രതിപാതിക്കുന്നത് . കുട്ടികളുടെ പ്രോഡക്റ്റ് എങ്ങനെ ആണെങ്കില്‍ മറ്റുള്ളവയുടെ ഗുണനിലവാരം എങ്ങനെ ആകും എന്ന്  അത് ഉണ്ടാക്കുന്ന കമ്പനിക്ക്‌ മാത്രേ അറിയൂ … പിന്നെ അകെ ഉള്ള സമാധാനം ഏതൊക്കെ തേച്ചു എന്തെകിലും രോഗം വന്നാല്‍ അതിനുള്ള മരുന്നും ആ കമ്പനി തന്നെ ഇറക്കുന്നുണ്ട് . ഭാവിയില്‍ സോപ്പിന്റെ 4 കവര്‍ കൊടുത്താല്‍ ചെലപ്പോ മരുന്ന് കിട്ടുന്ന ഓഫര്‍ ഒക്കെ വരുമായിരിക്കും …

NB: ഇപ്പോഴത്തെ സാഹചര്യം വച്ച് നോക്കുമ്പോള്‍ കുളിക്കാതിരിക്കുന്നതാണ്  ആരോഗ്യത്തിന് നല്ലത് ഞാന്‍ ഒക്കെ വര്‍ഷങ്ങളായി ഈ പാതയിലാണ്

അന്നാ ബ്രാന്‍ഡ്‌ മെഴുകുതിരി

ഇത്തവണ നാട്ടില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് .ലോക് പാല്‍ ബില്‍ എന്നൊരു സാധനം വരാന്‍ വേണ്ടി അന്നാ ഹസാരെ എന്നൊരു പുള്ളിക്കാരന്‍ ‘നീര്‍’ ആഹാരമാക്കി കിടക്കുന്നു. നാട്ടില്‍ മുഴുവന്‍ സോറി നെറ്റില്‍ മുഴുവന്‍ അന്നാ ഫാന്‍സ്‌. ഈ ബില്‍ വന്ന പിന്നെ ബില്‍ മാറാന്‍ കൈകൂലി കൊടുക്കണ്ട  എന്നാ ഫാന്‍സ്‌ പറയുന്നേ. സംഭവം കൊള്ളാമല്ലോ  അങ്ങനെ ഞാനും ലോക് പാല്‍ ബില്‍ നെ കുറിച്ച് ഒന്ന് പഠിക്കാം എന്ന് തീരുമാനിച്ചു വിക്കിയില്‍ തപ്പി ബില്ലിന്റെ ഏകദേശരൂപം കിട്ടി. പുള്ളിനെ സപ്പോര്‍ട്ട് ചെയ്തു വെബ്സൈറ്റ് ,മൊബൈല്‍ ആപ്പ്സ് ,പുള്ളി ടെ പേരില്‍  ഗെയിംസ്  നെറ്റ് മുഴുവന്‍ അന്നാ മയം തന്നെ . മുഴുകുതിരി കത്തിച്ചാണ് ഫാന്‍സ്‌ സപ്പോര്‍ട്ട് രേഖപെടുതുന്നത് . മുഴുകുതിരി … പെട്ടന്ന് മനസ്സില്‍ ഒരു മിന്നായം “അന്നാ ബ്രാന്‍ഡ്‌ മെഴുകുതിരി ”  നിങ്ങള്‍ അഴിമതിയെ എതിര്‍ക്കുന്നോ ? എന്ന് തന്നെ വാങ്ങി കത്തിക്കു അന്നാ ബ്രാന്‍ഡ്‌  മെഴുകുതിരികള്‍ .അടുത്ത ആഴ്ച തന്നെ എന്റെ അന്നാ ബ്രാന്‍ഡ്‌ മുഴുകുതിരികള്‍ വിപണിയില്‍ ലഭ്യമാകുന്നതയിരിക്കും . മുഴുകുതിരി ലൈസന്‍സ് കിട്ടുന്നതിനായി പതിവ് പോലെ കുറച്ചു കൈ കൂലി ഒക്കെ കൊടുക്കേണ്ടി വന്നു എന്നാലും നല്ലൊരു കാര്യത്തിന് വേണ്ടി അല്ലെ …

കാശില്ലാതെയും ഹെയര്‍ കളര്‍ ചെയ്യാം

 

കറുത്ത മുടിയും ആയി നടക്കുന്നത് എന്നെ പോലെ സുന്ദരിയും വിദ്യാ സമ്പന്നയും അയ ഒരു യുവതിക്ക് ചേരുന്ന കാര്യം ആണോ? കഴിഞ്ഞ തവണ ചെക്കൊസ്ലാവിയയില്‍ തീസിസ് അവതരിപ്പിക്കാന്‍ പോയപ്പോള്‍ പലരും എന്നോട് ഇതിനെ പറ്റി ചോദിച്ചു .സത്യത്തില്‍ അപ്പോഴാണ് ഞാനും എന്റെ ഈ കറുത്ത മുടിയെ പറ്റി വ്യാകുലയായത്. ഇനി എന്തായാലും മുടിയുടെ കളര്‍ മാറ്റിയിട്ടു തന്നെ കാര്യം . കേരളത്തില്‍ എത്തിയിട്ട് മുടിക്ക് കളര്‍ അടിക്കാം എന്ന് തീരുമാനിച്ചു .ആദ്യം കളര്‍ ചെയ്യാനുള്ള    പാഠങ്ങള്‍ നെറ്റില്‍ നോക്കി പഠിച്ചു . മുടി ചുവപ്പിക്കാന്‍ ഹെന്ന പൌഡര്‍, പിന്നെ ചുവന്നത് കറുപ്പിക്കാന്‍ കാലി മെഹന്തി .സംഗതി വിചാരിച്ച പോലെ അല്ല ചെലവു കൂടുതലാണല്ലോ .അങ്ങനെ അകെ നിരാശയായി  ഇരിക്കുമ്പോഴാണ്
ഈ വാര്‍ത്ത‍ കണ്ണില്‍ ഉടക്കിയത്.. അരിയില്‍ മായം.. കഴുകുമ്പോള്‍ കളര്‍ പോകുന്നു .മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി… ഉടനെ തന്നെ കടയില്‍ പോയി 10 കിലോയുടെ ഒരു ചാക്ക് പാലക്കാടന്‍ മട്ട മേടിച്ചു .വെള്ളം കണ്ടതും അരിയുടെ നിറം മാറാന്‍ തുടങ്ങി ..ഓരോ തവണ കഴുകിയ വെള്ളവും മാറ്റി സൂക്ഷിച്ചു. ഒരു അഞ്ചു തവണ കഴുകിയപ്പോള്‍ നല്ല ചുവന്ന നിറത്തിലുള്ള ഒരു ബക്കെറ്റ് വെള്ളം ആയി. മുടി കളര്‍ ചെയ്യാന്‍ വേറെ എന്താ വേണ്ടേ ?? എനിക്കുണ്ടായ ആ സന്തോഷം അത് വാക്കുകള്‍ക്ക് അതീതം ആയിരുന്നു.

 

ഈ  കളര്‍ ഇനി എങ്ങനെ മുടിയില്‍ തേക്കാം  എന്ന് നോക്കാം ഈ വിദ്യ ഞാന്‍ തന്നെ വികസിപിച്ചു എടുത്തതാണ് ( പേറ്റന്റ്‌നു അപ്ലൈ ചെയ്തിട്ടുണ്ട് ) അരി കഴുകി കിട്ടിയ ഒരു ബക്കറ്റ് വെള്ളത്തെ തിളപ്പിച്ചു ഒരു ഗ്ലാസ്‌ ആയി  വറ്റിക്കണം.  എപ്പോള്‍ ലഭിച്ച ലായനി ആണ് മുടിയില്‍ തെക്കേണ്ടത് .. ഇതിനു സാധാരണ ഉപയോഗിക്കുന്ന ഹെയര്‍ ബ്രഷ്കള്‍ ഉപയോഗിക്കാം . ഈ രീതി ഉപയോഗിക്കുമ്പോള്‍ ഞാന്‍ കണ്ടെത്തിയ മേന്മകളില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു

 

 

 

  1. കളര്‍ കളയാനായി ബ്ലാക്ക്‌ മെഹന്തി പോലുള്ളവ ഉപയോഗിക്കേണ്ട ആവശ്യം എല്ലാ .. ഓരോ തവണ കഴുകുമ്പോഴും നിറം കുറച്ചേ ഇളകി പോകും .. എത്ര കളര്‍ നിലനിര്‍ത്തണം എന്ന് നിങ്ങള്ക്ക് സ്വയം തീരുമാനിക്കാം .ഉദാഹരണത്തിന് കളര്‍ പാതി പോകണം എങ്കില്‍ 2  ഗ്ലാസ്‌… സോറി രണ്ടു ബക്കെറ്റ് വെള്ളത്തില്‍ കുളിക്കുക . ഏകദേശം അഞ്ചു ബക്കെറ്റ് വെള്ളം ഉപയോഗിച്ചാല്‍ നിറം പൂര്‍ണമായും പോകുന്നതാണ്
  2. വീട്ടമ്മമാര്‍ക്ക് ഒരു അധിക ചെലവും ഇല്ലാതെ മുടി കളര്‍ ചെയ്യാവുന്നതാണ്

മേന്മകള്‍ ഇനിയും പലതും ഉണ്ട്. നിങ്ങള്‍ അതൊക്കെ അനുഭവിച്ചു തന്നെ അറിയണം. അടുത്ത തവണ അരി കഴുകുമ്പോള്‍ ഓര്‍ക്കുക എന്നും എങ്ങനെ കറുത്ത മുടിയും ആയി നടന്ന്നാല്‍ മതിയോ ???

മോശം റിവ്യൂ വെബ്‌ സൈറ്റ്കള്‍ക്ക് എതിരെ കോമള്‍ രാജ് രംഗത്ത്

കഴിഞ്ഞ ജൂണ്‍ 12 റിലീസ് ചെയ്ത സൂപ്പര്‍ സ്റ്റാര്‍ കോമള്‍ രാജ് നായകനായ “ഞാന്‍ സൂപ്പര്‍ ” എന്നാ ചിത്രത്തെ കുറിച്ച് തികച്ചും മോശമായ റിവ്യൂ എഴുതിയ വിവിധ വെബ്സൈറ്റ് കള്‍ക്കെതിരെ  സൂപ്പെര്‍ സ്റ്റാര്‍ കോമള്‍ രാജ്ന്റെ അമ്മയും പ്രശസ്ത നടിയും ആയ ചന്ദ്രിക എറണാകുളം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മോശം റിവ്യൂ എഴുതുന്നതിനു വെബ്സൈറ്റ് ഉടമകള്‍ മറ്റാരില്‍ നിന്നെകിലും പണമോ പരിതോക്ഷികമോ കൈപറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപെടുന്നു . മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ തന്ടെ  സിനിമകള്‍ അത്രയ്ക്ക് മോശം ആകില്ല എന്നും ,തന്ടെ അസൂയ വാഹമായ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചില  താല്‍പര കക്ഷികളുടെ കുല്‍ക്ഷിത ശ്രമത്തിന്റെ ഭാഗം ആണ് ഇതെന്നും കോമള്‍ രാജ്  ഒരു സ്വകാര്യ ഇംഗ്ലീഷ് ചാനലിനു നല്‍കിയ ഇന്റര്‍വ്യൂവില്‍  പറയുകയുണ്ടായി .

തെര്മിന്‍ വോക്സ് -ശൂന്യതയിലെ സംഗീതം

സംഗീതം അനന്തമാണ്‌ അത് ശൂന്യതയില്‍ നിന്നും ഉണ്ടാകുന്നു എന്നൊക്കെ ആണല്ലോ പൊതുവേ ഉള്ള കാഴ്ചപാട്.ഇതു പൂര്‍ണമായും ശരിവയ്ക്കുന്ന തരം ഒരു സംഗീത ഉപകരണം ആണ് തെര്മിന്‍ വോക്സ് .ഇതു വായിക്കുന്നത് ശൂന്യതയില്‍ കൈ വച്ചാണ് .ആ ശൂന്യതയില്‍ നിന്നും ഉണ്ടാകുന്നതോ  മനോഹര സംഗീതം ..
തെര്മിന്‍ വോക്സ്   പ്രവര്‍ത്തന തത്വം ദെ എവിടെ

ഇനി മനോഹരമായ തെര്മിന്‍ സംഗീതം